പെട്രോള്‍, ഡീസല്‍ എക്‌സൈസ് തീരുവ കുത്തനെ കൂട്ടി

പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് തീരുവ മൂന്ന് രൂപ വര്‍ധിപ്പിച്ച് കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം ഇറക്കി. രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയില്‍ വില എക്കാലത്തെയും കുറഞ്ഞ നിരക്കില്‍ തുടരുമ്പോഴാണ് രാജ്യത്ത് വില കൂട്ടുന്നത്. അന്താരാഷ്ട്ര എണ്ണവിലയിലുണ്ടായ ഇടിവ് മൂലം ഉണ്ടായ നേട്ടം നികുതി കൂട്ടുന്നതോടെ ഉപഭോക്താക്കള്‍ക്ക് ലഭിക്കില്ല.

കോവിഡ് 19 രോഗബാധമൂലം ജനം ഭീതിയില്‍ കഴിയുമ്പോഴാണ് കേന്ദ്രസര്‍ക്കാരിന്റെ ഇരുട്ടടി. എണ്ണയുടെ പ്രത്യേക തീരുവ രണ്ടുരൂപയും റോഡ് സെസ് ഒരു രൂപയുമാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ ജനുവരിയില്‍ അസംസ്‌കൃത എണ്ണയുടെ വില 64 ഡോളര്‍ ആയിരുന്നു. എന്നാല്‍ ഇപ്പോള്‍ 31 ഡോളറായി കുറഞ്ഞിട്ടുണ്ട്. എന്നാല്‍ ഇതിന് ആനുപാതികമായി എണ്ണവില കുറയ്ക്കാന്‍ കമ്പനികള്‍ തയ്യാറായിട്ടില്ല.

14-Mar-2020