മുൻനിര സ്‌മാർട്ടഫോൺ നിർമ്മാതാക്കളായ റെഡ്‌മി തങ്ങളുടെ ഒൻപതാം തലമുറ ഫോണായ റെഡ്‌മി നോട്ട് 9 പ്രൊ, റെഡ്‌മി നോട്ട് 9 പ്രൊ മാക്‌സ് എന്നിവ വിപണിയിൽ അവതരിപ്പിച്ചു.

മാർച്ച് 12 ന് നടന്ന പരിപാടിയിലായിരുന്നു അവതരണം. റെഡ്‌മി നോട്ട് 9 പ്രൊ സീരീസ് ഐഎസ്ആർഒയുടെ നാവിഗേഷൻ സിസ്റ്റമായ "നാവിക്ക്' സപ്പോർട്ട് ചെയ്യുന്നവയാണ്.

റെഡ്‌മി നോട്ട് 9 പ്രൊ,റെഡ്‌മി നോട്ട് 9 പ്രൊ മാക്‌സ് സവിശേഷതകൾ

ഡിസ്പ്ലേ : 2400x1080 റെസല്യൂഷനോടുകൂടിയ 6.67 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് ഡിസ്പ്ലേ ആണ് ഇരു ഫോണുകളുടെയും പ്രധാന സവിശേഷത.

ചിപ്സെറ്റ് : ക്വാൽകോം സ്നാപ്ഡ്രാഗൺ 720 ജി പ്രൊസ്സസ്സർ ഇരുഫോണുകൾക്കും കരുത്ത് പകരുന്നു.

റാം : നോട്ട് 9 പ്രൊ മാക്‌സ് 6 ജിബി, 8 ജിബിയിലും നോട്ട് 9 പ്രൊ 4 ജിബി,6 ജിബി റാമിലും ലഭ്യമാണ്.

സ്റ്റോറേജ് : 64 ജിബി,128 ജിബി സംഭരണ ശേഷിയിൽ ലഭിക്കുന്ന മോഡലുകൾ മെമ്മറികാർഡ് ഉപയോഗിച്ച് 512 ജിബി വരെ വർദ്ധിപ്പിക്കാവുന്നതുമാണ്.

റിയർ ക്യാമറ : നാല് ക്യാമറ അടങ്ങുന്ന ക്വാഡ് ക്യാമറ സെറ്റപ്പ് ആണ് റെഡ്‌മി നോട്ട് 9 സീരീസിന്റെ മറ്റൊരു ആകർഷണം. റെഡ്‌മി നോട്ട് 9 പ്രൊ മാക്സിന് 64 മെഗാപിക്‌സലിന്റെ പ്രൈമറി ക്യാമറ, 8 മെഗാപിക്‌സൽ വൈഡ് ആംഗിൾ ക്യാമറ, 5 മെഗാപിക്‌സൽ മാക്രോ ക്യാമറ ,2 മെഗാപിക്‌സൽ ഡെപ്‌ത് സെൻസർ എന്നിവ നൽകിയപ്പോൾ റെഡ്‌മി നോട്ട് 9 പ്രൊയ്ക്ക് 48 മെഗാപിക്‌സലിന്റെ പ്രൈമറി ക്യാമറയാണ് കമ്പനി നൽകിയത്. മറ്റു ലെൻസുകൾക്ക് മാറ്റങ്ങളൊന്നുമില്ല.

ഫ്രണ്ട് ക്യാമറ : റെഡ്‌മി നോട്ട് 9 പ്രൊ മാക്‌സിന് 32 മെഗാപിക്‌സലിന്റെ മുൻ ക്യാമറയും റെഡ്‌മി നോട്ട് 9 പ്രൊയ്ക്ക് 16 മെഗാപിക്‌സൽ ക്യാമറയും ആണ് നൽകിയിരിക്കുന്നത്.

ബാറ്ററി : റെഡ്‌മി സ്മാർട്ടഫോണുകളിലെ ഏറ്റവും വലിയ ബാറ്ററിയാണ് 9 സീരീസിന് നൽകിയിരിക്കുന്നത്. 5020 എംഎഎച്ച് കപ്പാസിറ്റി ഉള്ള ബാറ്ററിയോടൊപ്പം 37 വാട് ഫാസ്റ്റ് ചാർജറും കമ്പനി നൽകുന്നു. നോട്ട് 9 പ്രൊയ്ക്ക് 18 വാട്‌സിന്റെ ഫാസ്റ്റ് ചാർജർ ആണ് നൽകിയിരിക്കുന്നത്.

ഓപ്പറേറ്റിങ് സിസ്റ്റം : ഇരുഫോണുകളും ആൻഡ്രോയിഡ് 10 വേർഷനിലാണ് പ്രവർത്തിക്കുന്നത്.

റെഡ്‌മി നോട്ട് 9 പ്രൊ 4 ജിബിയ്ക്ക് 12,999 രൂപയും 6 ജിബിയ്ക്ക് 15,999 രൂപയുമാണ് വില. മാർച്ച് 17 മുതൽ ഇ-കോമേഴ്‌സ് സൈറ്റായ ആമസോണിലും ഷവോമിയുടെ മറ്റ് എംഐ സ്റ്റോറുകളിലും മോഡലുകൾ ലഭ്യമാകും.
റെഡ്‌മി നോട്ട് 9 പ്രൊ മാക്‌സ് 6ജിബി/64ജിബിയ്ക്ക് 14,999 രൂപയും, 6ജിബി/128 ജിബിയ്ക്ക് 16,999 രൂപയുമാണ്. കൂടാതെ 8ജിബി മോഡലിന് 18,999 രൂപയാണ്. മാർച്ച് 25 മുതലാകും ഇവയുടെ വിൽപ്പന.

14-Mar-2020