മുപ്പതോളം ഡോക്​ടര്‍മാരെ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്

വിദേശത്ത്​ പഠനം കഴിഞ്ഞെത്തിയ ശ്രീചിത്രയിലെ ഡോക്​ടര്‍ക്ക്​ കോവിഡ്​ സ്​ഥിരീകരിച്ചതോടെ ജാഗ്രത പുലര്‍ത്തി ആരോഗ്യവകുപ്പ്​. ഇവിടത്തെ മുപ്പതോളം ഡോക്​ടര്‍മാരെ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്​. അടിയന്തരമല്ലാത്ത എല്ലാ ശസ്​ത്രക്രിയകളും ഇവിടെ മാറ്റിവെച്ചതായാണ്​ വിവരം. ഉപരിപഠനം കഴിഞ്ഞു മാര്‍ച്ച്‌​ ഒന്നിന്​ സ്​പെയിനില്‍ നിന്ന്​ തിരിച്ചെത്തിയ ഡോക്​ടര്‍ക്കാണ്​ ​കോവിഡ്​ സ്ഥിരീകരിച്ചത്​. ഡോക്​ടറുമായി സമ്പർക്കം പുലര്‍ത്തിയവര്‍ എല്ലാം നിരീക്ഷണത്തിലാണ്​.

16-Mar-2020