ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഉടമസ്ഥതയിലുള്ള സിആര്‍ 7 ഹോട്ടലുകള്‍ ആശുപത്രികളാക്കി മാറ്റുന്നുവെന്ന വാര്‍ത്ത വ്യാജം

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഉടമസ്ഥതയിലുള്ള സിആര്‍ 7 ഹോട്ടലുകള്‍ ആശുപത്രികളാക്കി മാറ്റുന്നുവെന്ന റിപ്പോര്‍ട്ടുകളെ തള്ളിയിരിക്കുകയാണ് ഹോട്ടല്‍ അധികൃതര്‍.

ഇത് ഇപ്പോള്‍ ഹോട്ടലാണ്. ആശുപത്രിയാക്കി മാറ്റുന്നതിനെ കുറിച്ച്‌ ഇതുവരെ ഒരു നിര്‍ദേശവും ലഭിച്ചിട്ടില്ല. ഇതു ഹോട്ടലായി തന്നെ തുടരും.’എന്നാണ് ഹോട്ടല്‍ അധികൃതര്‍ വ്യക്തമാക്കിയിരിക്കുന്നത്. ഹോട്ടല്‍ ജീവനക്കാരന്റെ പ്രതികരണം പുറത്തുവിട്ടത് ഡച്ച്‌ മാധ്യമമായ ആര്‍.ടി.എല്‍ ന്യൂസ് ആണ്.

നേരത്തെ വാര്‍ത്ത വന്നത് റൊണാള്‍ഡോയുടെ ഉടമസ്ഥതയിലുള്ള സി.ആര്‍ 7 ഹോട്ടലുകളെല്ലാം കൊറോണയ്‌ക്കെതിരെ പ്രവര്‍ത്തിക്കാന്‍ ആശുപത്രികളാക്കി മാറ്റുകയാണെന്നായിരുന്നു. സ്പാനിഷ് മാധ്യമം മാര്‍സ ആയിരുന്നു ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

16-Mar-2020