ഇബ്രാഹിംകുഞ്ഞ്‌ കള്ളപ്പണം വെളുപ്പിച്ചു, എൻഫോഴ്‌സ്‌മെന്റ്‌ കേസെടുത്തു

കള്ളപ്പണം വെളുപ്പിച്ചെന്ന പരാതിയിൽ മുൻ മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിനെതിരെ കേസെടുത്തതായി എൻഫോഴ്സ്മെൻറ് ഡയറക്‌ടർ ഹൈക്കോടതിയെ അറിയിച്ചു. നോട്ട് നിരോധന കാലത്ത് ചന്ദ്രിക പത്രത്തിന്റെ അക്കൗണ്ടിൽ 10 കോടി രൂപ നിക്ഷേപിച്ചത് അന്വേഷിക്കണമെന്ന ഹർജിയിലാണ് ഈ വിശദീകരണം തുടർ നടപടികൾ ഏപ്രിൽ 7ന് സത്യവാങ്ങ്മൂലമായി സമർപ്പിക്കാൻ  ജസ്റ്റീസ് സുനിൽ തോമസ് നിർദേശിച്ചു.

19-Mar-2020