ഇറ്റലിയിൽ മരണസംഖ്യ വർധിക്കുന്നു

കൊവിഡ് - 19 ഭീഷണി നിയന്ത്രിക്കാനാകാത്ത അവസ്ഥയിൽ ഇറ്റലി. ചൈനയിലെ വുഹാനിൽ പൊട്ടിപ്പുറപ്പെട്ട കൊറോണ ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിലേക്ക് അതിവേഗമാണ് വ്യാപിക്കുന്നത്. ലോക വ്യാപകമായി 10,000ത്തിലധികം മരണം ഇതുവരെ സംഭവിച്ചു. ആയിരങ്ങൾ ചികിൽസയിലും നിരീക്ഷണത്തിലും തുടരുകയാണ്. പലരുടെയും ആരോഗ്യനില മോശമായതിനാൽ മരണസംഖ്യ വർധിക്കുമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. ചൈനയ്‌ക്ക് വൈറസ് വ്യാപനം നിയന്ത്രിക്കാൻ കഴിഞ്ഞെങ്കിലും ഇറ്റലി ഇറാൻ എന്നീ രാജ്യങ്ങളിലാണ് മരണസംഖ്യ വർധിക്കുന്നത്. ഇറ്റലിയിലെ മരണസംഖ്യ വർധിക്കുന്നതാണ് ലോകത്തെ ആശങ്കപ്പെടുത്തുന്നത്. ആശങ്കപ്പെടുത്തുന്ന രീതിയിലാണ് ഇറ്റലിയിലെ മരണസംഖ്യ വർധിക്കുന്നതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.

ഇറ്റലിയിൽ മരണസംഖ്യ വർധിക്കുന്നു

ചൈനയെക്കാൾ വേഗത്തിലാണ് ഇറ്റലിയിൽ മരണസംഖ്യ വർധിക്കുന്നതെന്നാണ് റിപ്പോർട്ട്. വൈറസിന്റെ പ്രഭവ കേന്ദ്രമായ ചൈനയില്‍ വ്യാഴാഴ്‌ചവരെ 3245 പേരാണ് മരണപ്പെട്ടത്. എന്നാൽ ഇറ്റലിയിൽ ഇതുവരെ 3,405 പേർ മരിച്ചു. 41, 035 പേർക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. ഇവരിൽ പലരും വീടുകളിലും ആശുപത്രികളിലും ചികിൽസയിൽ തുടരുകയാണ്. 4,440 പേർ വൈറസ് ബാധയിൽ നിന്ന് മോചിതരാകുകയും ചെയ്‌തു. അപകടകരമായ അവസ്ഥയാണ് ഇറ്റലിയിൽ നിലനിൽക്കുന്നതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പലയിടത്തും മോർച്ചറികൾ നിറഞ്ഞ നിലയിലാണ്.

ജീവൻ നഷ്‌ടമാകുന്നതിൽ വൈദികരും ഡോക്‌ടർമാരും

കൊറോണ വൈറസ് ബാധ രൂക്ഷമായ ഇറ്റലിയിൽ ജീവൻ നഷ്‌ടമാകുന്നവരിൽ കൂടുതലും 60 വയസിന് മുകളിലുള്ളവരാണ്. ഇവരിൽ വൈദികരുടെ മരണസംഖ്യ വർധിക്കുകയാണെന്നാണ് വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. 10 പേർക്ക് ഇതുവരെ ജീവൻ നഷ്‌ടമായപ്പോൾ നിരവധിയാളുകൾ ചികിൽസയിൽ തുടരുകയാണ്. മരണ ശുശ്രൂഷകൾക്ക് നേതൃത്വം നൽകിയ 18 പുരോഹിതർ മരിച്ചതായും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. പാർമ നഗരത്തിൽ അഞ്ച് മരണങ്ങളാണ് രജിസ്‌റ്റർ ചെയ്യപ്പെട്ടത്. ബ്രെസിയ, ക്രെമോണ, മിലാൻ എന്നിവടങ്ങളിൽ മരണസംഖ്യ വർധിക്കുകയാണ്. റോമിനോട് ചേർന്ന് നൂറ് കണക്കിന് പള്ളികൾ പ്രദേശങ്ങളിൽ നിലനിൽക്കുന്നുണ്ട്. ഈ സാഹചര്യമാണ് വൈദികർക്ക് തിരിച്ചടിയായത്. കത്തോലിക്കാ ദിനപത്രമായ അവെനയർ ആണ് ഇക്കാര്യങ്ങൾ പുറത്തുവിട്ടത്. സാധാരണക്കാരെ പോലെ ഡോക്‌ടർമാരും കൊറോണ വൈറസ് ബാധയിൽ മരിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. വൈറസ് വ്യാപനം ശക്തമായതോടെ കൂടുതൽ രോഗികളുമായി ഡോക്‌ടർമാർക്ക് ബന്ധപ്പെടേണ്ട സാഹചര്യമുണ്ട്. ഇതോടെയാണ് വൈദ്യരംഗത്ത് പ്രവർത്തിക്കുന്ന കൂടുതൽ പേർക്ക് ജീവൻ നഷ്‌ടപ്പെടാനുള്ള സാഹചര്യമുണ്ടായത്. 13 ഡോക്‌ടർമാർക്ക് ജീവൻ നഷ്‌ടമായതായും റിപ്പോർട്ടുണ്ട്. ഈ സാഹചര്യത്തിൽ മാര്‍ച്ച് 12 മുതല്‍ ജനങ്ങളെ പുറത്തിറങ്ങുന്നതില്‍നിന്ന് വിലക്കിയിരിന്നും ഇറ്റലി. എല്ലാവരോടും വീടുകള്‍ക്കുള്ളില്‍ കഴിയാനാണ് ഇറ്റാലിയന്‍ സര്‍ക്കാര്‍ നൽകിയിരിക്കുന്ന നിർദേശം.

കൊറോണ വൈറസിനെ ചൈനയ്‌ക്ക് ഏറെക്കുറെ പ്രതിരോധിക്കാൻ സാധിച്ചെങ്കിലും മറ്റ് രാജ്യങ്ങളിൽ വൈറസ് വ്യാപിക്കുകയാണ്. മരണസംഖ്യ ഇതുവരെ 10,000 കടന്നു. രോഗബാധ സ്ഥിരീകരിച്ചവരുടെ എണ്ണവും തിട്ടപ്പെടുത്താൻ കഴിയാത്ത രീതിയിലേക്ക് മാറി കഴിഞ്ഞു. വൈറസ് വ്യാപനം മൂന്നാം ഘട്ടത്തിലേക്ക് കടക്കുന്നുവെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ. അത്തരമൊരു സാഹചര്യം പ്രതിരോധിക്കുക അസാധ്യമാണെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. ഇറ്റലിയിലെയും ഇറാനിലെയും മരണസംഖ്യയാണ് ആശങ്കപ്പെടുത്തുന്നത്. അമേരിക്കയിൽ പോലും മരണസംഖ്യ അതിവേഗം വർധിക്കുകയാണ്.

21-Mar-2020