എല്ലാവരേയും കണ്ടെത്താൻ നിർദ്ദേശം

കൊറോണ പശ്ചാത്തലത്തില്‍ രാജ്യാന്തര വിമാന സര്‍വീസ് റദ്ദാക്കുന്നതിന് മുമ്പ് ഇന്ത്യയിലെത്തിയ യാത്രക്കാരുടെ എണ്ണവും നിലവില്‍ ക്വാറന്റൈനിലുള്ള വിദേശ യാത്രക്കാരുടെ എണ്ണവും തമ്മില്‍ പൊരുത്തക്കേട്. കാബിനെറ്റ് സെക്രട്ടറി രാജീവ് ഗൗബ എല്ലാ സംസ്ഥാനങ്ങളിലേയും ചീഫ് സെക്രട്ടറിമാര്‍ക്ക് അയച്ച കത്തിലാണ് ഇക്കാര്യം ചൂണ്ടിക്കാണിച്ചത്.

വിദേശത്തുനിന്ന് മടങ്ങിയെത്തിയ യാത്രക്കാരെ കണ്ടെത്താനും നിരീക്ഷണം ശക്തമാക്കാനും കാബിനെറ്റ് സെക്രട്ടറി സംസ്ഥാന സര്‍ക്കാറുകള്‍ക്ക് നിര്‍ദേശം നല്‍കി. കൊറോണ വൈറസിനെ തയാനുള്ള ശ്രമങ്ങളെ ഇത് ഗുരുതരമായി ബാധിക്കും. നിലവില്‍ രാജ്യത്ത് വൈറസ് സ്ഥിരീകരിച്ചവില്‍ ഭൂരിഭാഗവും വിദേശത്തുനിന്ന് മടങ്ങിയെത്തിവരാണെന്നും കത്തില്‍ ഗൗബ സൂചിപ്പിച്ചു.

അതേസമയം നിലവില്‍ നിരീക്ഷണത്തിലുള്ള മൊത്തം യാത്രക്കാരുടെ എണ്ണം സംബന്ധിച്ച വിവരങ്ങള്‍ കത്തില്‍ നല്‍കിയിട്ടല്ല. എന്നാല്‍ കൊറോണ നിരീക്ഷത്തിനായി വിദേശത്തുനിന്ന് വന്ന 15 ലക്ഷത്തിലേറെ വരുന്ന യാത്രക്കാരുടെ വിവരങ്ങള്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലെ ഇമേഗ്രേഷന്‍ ബ്യൂറോ നേരത്തെ കൈമാറിയിട്ടുണ്ടെന്നും കത്തില്‍ പറയുന്നു. വൈറസ് വ്യാപനം ചെറുക്കാന്‍ മുഴുവന്‍ വിദേശ യാത്രക്കാരെയും നിരീക്ഷണത്തിലാക്കേണ്ടത് വളരെ പ്രധാനമാണെന്നും കത്തില്‍ ചൂണ്ടിക്കാണിക്കുന്നു. അതേസമയം ഇമിഗ്രേഷന്‍ ബ്യൂറോ സംസ്ഥാനങ്ങള്‍ക്ക് നല്‍കിയ പട്ടികയില്‍ യാത്രക്കാരുടെ പൂര്‍ണമായ വിവരങ്ങള്‍ ലഭ്യമായിരുന്നില്ലെന്ന് ചില സംസ്ഥാനങ്ങള്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

27-Mar-2020