പിന്നിൽ ജില്ല നേതാക്കളുടെ പിന്തുണ
അഡ്മിൻ
കോവിഡ് ഭീതിയെ തുടർന്ന് സംസ്ഥാനത്ത് ബിവറേജ് ഔട്ട് ലെറ്റുകൾ അടച്ചതിന് പിന്നാലെ അവസരം മുതലാക്കാൻ കോൺഗ്രസ്സ് - ബിജെപി പ്രവർത്തകർ ചാരായം വാറ്റ് ആരംഭിച്ചു. എക്‌സൈസ് നടത്തിയ പരിശോധനയിൽ ആണ് വാറ്റ് കേന്ദ്രങ്ങൾ കണ്ടെത്തിയത് . വടകരയിൽ കോൺഗ്രസ്സ് നേതാവാണ് വാറ്റ് തുടങ്ങിയതെങ്കിൽ തിരുവനന്തപുരത്ത് നെയ്യാറ്റിൻകരയിൽ ബിജെപി കാരാണ് വാറ്റ് തുടങ്ങിയത്. സോഷ്യൽ മീഡിയയിലൂടെയും , പ്രതിപക്ഷ നേതാവ് നേരിട്ടും , കെ സുരേന്ദ്രൻ അടക്കം ബിജെപി നേതാക്കളും ശക്തമായി ബിവറേജ് പൂട്ടണം എന്ന ആവിശ്യം ഉന്നയിച്ചത് പ്രവർത്തകർക്ക് വാറ്റ് തുടങ്ങാനാണോ എന്നാണ് ഇപ്പൊ ജനങ്ങളുടെ ചോദ്യം . നെയ്യാറ്റിൻകരയിലെ വാറ്റ് ബിജെപി വാർഡ് മെമ്പറുടെ അറിവോടെ ആണെന്നത് ഉന്നതതല ബന്ധത്തിന്റെ സൂചനയാണ്. ബിജെപി മുൻ ജില്ല പ്രസിഡന്റിനെതിരെ ചാരായം വാറ്റ് സംഘങ്ങളുമായി ബന്ധമുണ്ടെന്ന ആരോപണം നേരത്തെ യുവമോർച്ചക്കാർ തന്നെ ഉന്നയിച്ചിട്ടുണ്ട് . പക്ഷെ അന്നത്തെ ആരോപണം യുവമോർച്ചയുടെ ചില നേതാക്കൾക്ക് പങ്ക് കിട്ടാത്തതിന്റെ ആണെന്നായിരുന്നു സുരേഷിന്റെ നിലപാട്. അത് പിന്നെ രമ്യമായി പങ്ക് കൊടുത്ത് തന്നെ പരിഹരിച്ചിരുന്നു എന്നാണ് റിപ്പോർട്ട്.
വടകരയില്‍ എക്‌സൈസ് നടത്തിയ പരിശോധനയില്‍ വന്‍ വ്യാജവാറ്റ് കേന്ദ്രം കണ്ടെത്തി ഉപകരണങ്ങള്‍ പിടിച്ചെടുത്തു. മണിയൂര്‍ കരുവഞ്ചേരി കളരിക്കുന്ന് മലയില്‍ നടത്തിയ പരിശോധനയിലാണ് 630 ലിറ്റര്‍ വാഷും വാറ്റുപകരണങ്ങളും കണ്ടെത്തിയത്. പ്രാദേശിക കോണ്‍ഗ്രസ് നേതാവ് കരുവഞ്ചേരിയിലെ വെളുത്തപറമ്പത്ത് പ്രകാശന്റെ വീട്ടില്‍ നിന്നും, പറമ്പില്‍ നിന്നുമാണ് ഇവ കണ്ടെത്തിയത്.പ്രകാശന്‍ ഒളിവിലാണ്. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ കെ ഷിജില്‍ കുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ പ്രിവന്റീവ് ഓഫീസര്‍ പ്രമോദ് പുളിക്കൂല്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ കെ കെ ജയന്‍, എന്‍ എസ് സുനീഷ്, ടി സനു, സി വി സന്ദീപ്, പി ശ്രീരഞ്ജ് എന്നിവരും ഉണ്ടായിരുന്നു.
നെയ്യാറ്റിൻകര അരംഗമുഗളിൽ 500 ലിറ്റർ കോട കണ്ടെടുത്തു. സംഭവത്തിന്മേൽ അതിയന്നൂർ പഞ്ചായത്തിലെ ബിജെപി വാർഡ് മെമ്പർ കവിതയുടെ അച്ഛൻ അരംഗമുഗൾ കൊല്ലംവിളകത്ത് വീട്ടിൽ അശോക (52)നെതിരെ കേസെടുത്തു. ജനുവരിയിലും ഇതേ സ്ഥലത്തു നിന്ന് കോട കണ്ടെടുത്ത കേസിൽ ഇയാളെ അറസ്റ്റ് ചെയ്‌തിരുന്നു. മാർച്ച് ആറിനാണ് ജാമ്യത്തിലിറങ്ങിത്. അരംഗമുഗൾ പെരിങ്ങാലി കുളത്തിന്റെ കരയിൽ 50 ലിറ്റർവീതം കൊള്ളുന്ന പത്ത് പ്ലാസ്റ്റിക് ബാരലുകളിലാണ് കോട ഒളിപ്പിച്ചിരുന്നത്. വ്യാഴാഴ്ച പകൽ ഒന്നോടെയാണ് കോട കണ്ടെടുത്തത്. അശോകൻ ഒളിവിലാണ്. തിരുപുറം എസ്കൈസ് റെയ്ഞ്ച് ഇൻസ്പെക്ടർ കെ എസ് സുനിൽകുമാറിന്റെ നേതൃത്വത്തിലായിരുന്നു റെയ്ഡ്. പ്രിവന്റീവ് ഓഫീസർ ബി വിജയകുമാർ, ഗ്രേഡ് പ്രിവന്റീവ് ഓഫീസർ അജികുമാർ, സജു, സാജു, രാജേഷ് കുമാർ എന്നിവർ റെയ്ഡിൽ പങ്കെടുത്തു.
സംസ്ഥാനത്തെ മറ്റൊരു ദുരന്തത്തിലേക്ക് തള്ളിവിടുന്ന കോൺഗ്രസ്സ് - ബിജെപി നേതാക്കളുടെ കള്ള വാറ്റ് കേന്ദ്രങ്ങൾ അടിയന്തിരമായി കണ്ടെത്തി നശിപ്പിക്കണം എന്നാണ് പൊതുജങ്ങൾ സോഷ്യൽ മീഡിയയിൽ ആവിശ്യപെടുന്നത്.
27-Mar-2020
അഡ്മിൻ
അഡ്മിൻ
അഡ്മിൻ
അഡ്മിൻ
അഡ്മിൻ