എ.കെ ആന്റണിയുടെ മകനെതിരെ യൂത്ത് കോൺഗ്രസ്സിൽ കലാപം
അഡ്മിൻ
സൈബർ രംഗത്ത് സാന്നിദ്ധ്യം ഉറപ്പിക്കാൻ കെപിസിസി രൂപം കൊടുത്ത സൈബർ സെൽ കോൺഗ്രസ്സിന് പുതിയ തലവേദന സൃഷ്ടിക്കുന്നതായി റിപ്പോർട്ട്. ദേശീയ നേതാവിന്റെ മകനെന്ന കാരണം കൊണ്ട് മാത്രം സംസ്ഥാനത്തെ യൂത്ത് കോൺഗ്രസ്സുകാരെ അപ്പാടെ തഴഞ്ഞ് ആണ് എ.കെ ആന്റണിയുടെ മകനെ സൈബർ സെൽ തലവനാക്കി പ്രതിഷ്ഠിച്ചത് . സ്വന്തം ഇഷ്ട്ടത്തിനാണ് അനിൽ ആന്റണി കാര്യങ്ങൾ ചെയ്യുന്നത് എന്ന പരാതി നേരത്തെ തന്നെ മുതിർന്ന നേതാക്കൾ ഉന്നയിച്ചിരുന്നു.
പ്രതിപക്ഷ നേതാവിന് വേണ്ട യാതൊരു പിന്തുണയും അനിൽ നൽകിയിരുന്നില്ല. അതിനെ തുടർന്ന് രമേശ് ചെന്നിത്തല സ്വന്തം നിലയ്ക്ക് പി ആർ വർക്കിന് ഒരു ടീമിനെ നിയോഗിച്ചു. ഇപ്പോൾ അവരാണ് പ്രതിപക്ഷ നേതാവിന്റെ ഫേസ്ബുക്ക് പേജ് ഉൾപ്പെടെ കൈകാര്യം ചെയ്യുന്നത് . മാസം 5 ലക്ഷം രൂപയാണ് പ്രതിപക്ഷ നേതാവ് ഇതിനായി ചിലവാക്കുന്നത് എന്നാണ് റിപോർട്ടുകൾ നൽകുന്ന സൂചന. ഇത് കൊണ്ട് തന്നെ അനിൽ ആന്റണിയുടെ ടീമിന്റെ ചിലവ് കെപിസിസിയുടെ മാത്രം തലയിൽ ആവുന്നതായാണ് പുതിയ സാഹചര്യം. സംസ്ഥാനമൊട്ടാകെ പ്രവർത്തനം ഏകോപിപ്പിക്കാൻ എന്ന പേരിൽ മാസം 10 ലക്ഷം രൂപയോളം ആണ് അനിൽ ആന്റണി കൈപ്പറ്റുന്നത്. കെപിസിസിയുടെ ഫണ്ടിൽ നിന്നും ആണ് ഇത് നൽകുന്നത്. എന്നാൽ കെപിസിസിയുടെ ഫണ്ട് ശുഷ്ക്കമാകുന്നതായും റിപ്പോർട്ട് വരുന്നുണ്ട്.
വീക്ഷണം ദിനപത്രം പൂട്ടൽ ഭീഷണി നേരിടുകയാണ് . എട്ട് മാസമായി ജീവനക്കാർക്ക് ശമ്പളം ഇല്ല. സമ്മർദ്ദം താങ്ങാൻ കഴിയാതെ പി.ടി തോമസ് രാജി വച്ചു. ഇപ്പോൾ എം.പി മാരോട് ഫണ്ട് ശേഖരിച്ച് നൽകാൻ ആവശ്യപ്പെടണം എന്നാണ് മുല്ലപ്പള്ളിയുടെ നിർദേശം . എന്നാൽ അത് ആദ്യം തള്ളിയത് വടകര എംപി മുരളീധരൻ ആണ്. എ കെ ആന്റണിയുടെ മകന് ധൂർത്തടിയ്ക്കാൻ നയാപൈസ പിരിച്ച് തരില്ല എന്ന് മുരളീധരൻ രാഷ്ട്രീയ കാര്യസമിതി യോഗത്തിൽ തുറന്നടിച്ചിരുന്നു.
ഇതിനിടെ വി.ടി ബൽറാം സ്വന്തം സൈബർ സേനയുമായി സമാന്തര പ്രവത്തനം നടത്തുന്നത് അനിൽ നേതാക്കളുടെ ശ്രദ്ധയിൽ പെടുത്തി . അതാണ് യൂത്ത് കോൺഗ്രസിന്റെ പേരിൽ ഇപ്പൊ അനിലിനെതിരെ പടയൊരുക്കത്തിന് കാരണമായത് . അതിഥി തൊഴിലാളികളെ ഇളക്കി വിട്ട് ക്രമസമാധാന പ്രശ്‌നം ഉണ്ടാക്കാൻ ശ്രമിച്ചതിന് അറസ്റ്റിലായവർ കോൺഗ്രസ്സ് ഭാരവാഹികൾ ആണ്. എല്ലാവരും അയച്ച സന്ദേശം ഒന്നാണെന്നാണ് ലഭിയ്ക്കുന്ന വിവരം . അതായത് ഒരു കേന്ദ്രത്തിൽ നിന്ന് നിർമ്മിച്ച സന്ദേശം. അത് അനിൽ ആന്റണി നിർമ്മിച്ചതാണെന്ന് ബൽറാം സേനയും , അല്ല കെപിസിസിയെ പ്രതിരോധത്തിൽ ആക്കാനും, സൈബർ സംവിധാനം പിടിച്ചെടുക്കാനും ബൽറാമും കൂട്ടരും നടത്തുന്ന കളിയാണെന്ന് അനിലും ആരോപിക്കുന്നു.
ഏതായാലും അനിലിന്റെ നേതൃത്വത്തിൽ നടക്കുന്ന സൈബർ തന്ത്രങ്ങൾ അപ്പാടെ പാളുന്നു എന്ന വിലയിരുത്തലിൽ ആണ് പൊതുവിൽ കെപിസിസി നേതാക്കൾ. ഇക്കാര്യത്തിൽ എങ്കിലും ഗ്രൂപ് നോക്കാതെ കഴിവുള്ള പാർട്ടി പ്രവർത്തകരെ നിയോഗിക്കണം എന്നാണ് ആവശ്യം. ഇത് വരെ ആയി ഏതാണ്ട് കോടി രൂപയ്ക്കടുത്ത് അനിൽ കൈപറ്റി കഴിഞ്ഞു. എന്ത് മാറ്റം ഉണ്ടായി എന്ന് പരിശോധിച്ചാൽ കയ്യോടെ പിടിക്കപ്പെട്ട കുറെ നുണകൾക്കപ്പുറത്ത് കാര്യമായ ഒരു പ്രതിരോധവും പ്രയോജനവും അനിലിന് ഉണ്ടാക്കാൻ കഴിഞ്ഞിട്ടില്ല. വരും ദിവസങ്ങളിൽ ഇക്കാര്യം എ കെ ആന്റണിയോടും ചർച്ച ചെയ്യുമെന്ന് അറിയുന്നു. ബൽറാം തന്നെയാകും പുതിയ സൈബർ സെൽ തലവനെന്നും'സൂചനകൾ ലഭിക്കുന്നു. വിശ്വസനീയമായ നുണകൾ പ്രചരിപ്പിക്കുന്നതിൽ ബൽറാമിനോളം കഴിവ് കോൺഗ്രസ്സിലെ പുതു തലമുറയിൽ ആർക്കും ഇല്ല എന്ന ട്രോളും യൂത്ത് കോൺഗ്രസ്സിനിടയിൽ പ്രചരിക്കുന്നുണ്ട്.
01-Apr-2020
അഡ്മിൻ
അഡ്മിൻ
അഡ്മിൻ
അഡ്മിൻ
അഡ്മിൻ