കേരളത്തില്‍ കാണിക്കുന്ന സുതാര്യത പ്രധാനമന്ത്രിയും കാണിക്കണം : ശശി തരൂ

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സംസ്ഥാന സര്‍ക്കാരിനെ അഭിനന്ദിച്ച് ശശി തരൂര്‍ എംപി. കേരളത്തില്‍ സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികള്‍ പ്രധാനമന്ത്രി മാതൃകയാക്കണമെന്നും ശശി തരൂര്‍ പറഞ്ഞു. മാതൃഭൂമി ന്യൂസിന്റെ 'സൂപ്പര്‍ പ്രൈം ടൈം' ചര്‍ച്ചയിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

കേരളത്തില്‍ കാണിക്കുന്ന സുതാര്യത പ്രധാനമന്ത്രിയും കാണിക്കണം. ഇവിടുത്തെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ അഭിമാനത്തോടെ ചൂണ്ടിക്കാണിക്കാന്‍ കഴിയുമെന്നും ശശി തരൂര്‍ പറഞ്ഞു.

രാജ്യം പ്രതിസന്ധി ഘട്ടത്തിലൂടെ കടന്നുപോകുന്ന സമയത്ത് തപ്പ് കൊട്ടാനും വിളക്ക് കൊളുത്താനും പറയുക എന്നതാണോ ഒരു പ്രധാനമന്ത്രിയില്‍നിന്ന് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.

05-Apr-2020