കേരളത്തിലേത്‌ ലോകോത്തര ആരോഗ്യ സംവിധാനമാണ്‌. ഇതിലും നല്ല ചികിത്സ മറ്റ്‌ എവിടെ നിന്നും ലഭിക്കില്ല'

'സ്വന്തം രാജ്യമായ ബ്രിട്ടനിൽ പോലും കേരളത്തിൽ ലഭിച്ചതിനേക്കാൾ നല്ല ചികിത്സ ലഭിക്കുമെന്ന് തോന്നുന്നില്ല. കേരളത്തിലേത്‌ ലോകോത്തര ആരോഗ്യ സംവിധാനമാണ്‌. ഇതിലും നല്ല ചികിത്സ മറ്റ്‌ എവിടെ നിന്നും ലഭിക്കില്ല' - കോവിഡ് മുക്തനായ ബ്രിട്ടീഷ്‌ പൗരൻ നീൽ ബ്രയാൻ ലൂക്കിന്റെ വാചകങ്ങൾ ആണിത് . ഇന്ത്യ റ്റുടെയ്ക്ക് നൽകിയ അഭിമുഖത്തിലെ പ്രസക്ത ഭാഗങ്ങൾ ഉൾപ്പെടുത്തി ശ്രീ മിലാഷ് സി എൻ എഴുതിയ ഫേസ്ബുക് പോസ്റ്റ് സോഷ്യൽ മീഡിയയിൽ vairal ആവുകയാണ്. പോസ്റ്റ് ചുവടെ : 

 

"Don't think I would have been treated any better in UK"

ഇതിലും മികച്ച ചികിത്സ എനിക്ക് ബ്രിട്ടണിൽ ലഭിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നില്ല. ഈ വാക്കുകൾ ആരുടേതാണെന്ന് അറിയുമോ?

മൂന്നാറിൽ ക്വാറന്റേനിൽ കഴിയാൻ പറഞ്ഞിട്ട് അവിടെ നിന്നും അനുമതിയില്ലാതെ യുകെയിലേക്ക് പോകാൻ കൊച്ചി വിമാനത്താവളത്തിൽ എത്തിയ ബ്രിട്ടീഷ് പൗരനെ ഓർമ്മയില്ലേ.
നീൽ ബ്രയാൻ ലൂക്ക്.

അദ്ദേഹത്തിന്റെ വാക്കുകളാണിത്. ചികിത്സ കഴിഞ്ഞ് അസുഖം ഭേദമായി വിശ്രമത്തിൽ കഴിയുന്ന ബ്രയാൻ ലൂക്ക് വുഡുമായി നാഷണൽ മീഡിയയായ ഇന്ത്യ ടുഡേ
നടത്തിയ അഭിമുഖത്തിൽ പറഞ്ഞതാണ് ഇത്.

കഴിഞ്ഞ മാർച്ച് 15 നാണ് ബ്രയാനെ കൊച്ചി വിമാനത്താവളത്തിൽ നിന്നും കോവിഡ് ടെസ്റ്റ് പോസിറ്റീവ് ആയതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അദ്ദേഹത്തിന്റെ ഭാര്യ ജെയിൻ ലോക് വുഡും ഒപ്പമുണ്ടായിരുന്നു. ബ്രയാനെ കേരള ആരോഗ്യവകുപ്പ് കൊച്ചി എയർപോർട്ടിൽ നിന്ന് തിരികെക്കൊണ്ടു പോയത് പുതിയ ജീവിതത്തിലേക്കായിരുന്നു.

ആശുപത്രിയിൽ എത്തിയപ്പോൾ ബ്രയാന് ഗുരുതരമായി ന്യുമോണിയ ബാധിച്ചിരുന്നു. ഇദ്ദേഹത്തിന്റെ രക്തത്തിലെ ഓക്സിജന്റെ അളവ് കുറയുകയും ശ്വാസകോശസംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാകുയും ചെയ്തു. പിന്നീട് അദ്ദേഹത്തിന്റെ സമ്മതത്തോടെ എച്ഐവിക്കുളള പ്രതിരോധ മരുന്ന് നൽകിയാണ് ജീവൻ രക്ഷിച്ചത്. ഏപ്രിൽ മാസം ഒന്നിന് ടെസ്റ്റ് നെഗറ്റീവ് ആയതിനെ തുടർന്ന് അദ്ദേഹം കളമശ്ശേരി ആശുപത്രി വിട്ടു . ഇപ്പോൾ 14 ദിവസത്തെ നിരീക്ഷണത്തിൽ തുടരുകയാണ്.

ചികിത്സയിൽ ആശങ്ക രേഖപടുത്തി ബിബിസിക്ക് ബ്രയാന്റെ മകൾ കൊടുത്ത വാർത്ത ഷെയർ ചെയ്തവരൊന്നും ബ്രയാൻ രോഗമുക്തനായി വന്ന വാർത്തയോ ഈ അഭിമുഖമോ പങ്കു വെച്ചു കണ്ടില്ല? കേരളത്തോടോ ഇവിടുത്തെ സർക്കാർ ചെയ്യുന്ന കാര്യങ്ങളോടോ ഉള്ള വിരോധമൊന്നും ആവില്ല എന്ന് കരുതാം. ഇതൊക്കെ അവർക്ക് ഇടാൻ ബിബിസിയിൽ വരണമായിരിക്കും.

ബ്രയാനുമായി ഇന്ത്യാ ടുഡേ നടത്തിയ അഭിമുഖത്തിലെ പ്രസക്തമായ ഭാഗങ്ങൾ താഴെ പറയാം

അധികൃതർ വിമാനത്താവളത്തിൽ വെച്ച് കോവിഡ് ടെസ്റ്റ് പോസിറ്റീവാണെന്ന് പറഞ്ഞപ്പോൾ നിങ്ങളുടെ മാനസികാവസ്ഥ എന്തായിരുന്നു എന്ന ചോദ്യത്തിന് ഞാൻ പേടിച്ചു പോയി എന്നാണ് ബ്രയാന്റെ മറുപടി.

എങ്ങനെയുണ്ടായിരുന്നു ആശുപത്രിയിലെ ചികിത്സ എന്ന ചോദ്യത്തിന് ബ്രയാന്റെ മറുപടി.

"എനിക്കും ഭാര്യക്കും വെവ്വേറെ സ്ഥലത്തായിരുന്നു ട്രീറ്റ്മെന്റ് നൽകിയിരുന്നത്. ചികിത്സ ആരംഭിച്ച ശേഷം ഡോക്ടർമാരുടെ ടീം ഞങ്ങളെ സമീപിച്ചു ചികിത്സാരീതികളെപ്പറ്റി പറയുകയും പിന്നീട് മരുന്നുകളുടെ ഓപ്ഷൻ തരുകയും ചെയ്തു . അവരുടെ പ്രഫഷണലിസത്തിന് അനുസരിച്ച് ഞാൻ എന്റെ തീരുമാനം വിട്ടുകൊടുത്തു. പിന്നീട് വെന്റിലേറ്റർ ഉപയോഗിച്ച് ചികിത്സ നൽകിയത് വളരെയധികം ഉപകാരപ്രദമായി."

ആശുപത്രിയിലെ സൗകര്യങ്ങളിലും ,ഭക്ഷണത്തിലും , മെഡിക്കൽ ടീമുകളുടെ പ്രതികരണത്തിലും നിങ്ങൾ സംതൃപ്തനായിരുന്നോ എന്ന ചോദ്യത്തിന് ബ്രയാന്റെ മറുപടി.

"ആശുപത്രിയിലെ സൗകര്യങ്ങൾ ഗംഭീരമായിരുന്നു. ഞാൻ മനസ്സിലാക്കുന്നത് അതായിരിക്കും വൈറസ് വ്യാപനം തടയുന്നത്. ഐസലോഷൻ വാർഡ് ഡിസ്ഇൻഫക്റ്റ് ചെയ്യാറുണ്ടായിരുന്നു. അതൊരു സാധാരണ ആശുപത്രി ആയിരുന്നു. ഭക്ഷണം പാശ്ചാത്യരീതിയിലുളളത് ആയിരുന്നില്ല. പക്ഷെ അധികൃതർ ലഭിക്കുന്ന പകരം ഓപ്ഷൻ പറഞ്ഞു തന്നു. മെഡിക്കൽ ടീം ലോകോത്തര നിലവാരത്തിലുളളതായിരുന്നു (വേൾഡ് ക്ലാസ്) .അവർ കരുണയുളളവരായിരുന്നു കൂടാതെ പ്രൊഫഷണൽസും. എനിക്ക് ഇതിലും മികച്ച ചികിത്സ ലഭിക്കാനില്ല."

നിങ്ങളുടെ അനുമാനത്തിലുളള പ്രതീക്ഷ തെറ്റിച്ചോ കേരളത്തിലെ മെഡിക്കൽ രംഗം.

"ഞാൻ കേട്ടിട്ടുണ്ട് കേരളത്തിൽ ടോപ് ക്ലാസ് മെഡിക്കൽ പരിചരണമാണെന്ന്. എന്റെ ചികിത്സയിലൂടെ അത് വ്യക്തമായി."

ഇതിനിടയിൽ നിങ്ങൾ ചിന്തിച്ചിരുന്നോ നിങ്ങളുടെ രാജ്യത്ത് ഇതിലും മികച്ച ചികിത്സ ലഭിക്കും എന്ന്?.....

"ഇതിലും മികച്ച ചികിത്സ എനിക്ക് ബ്രിട്ടണിൽ ലഭിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നില്ല."

* * * * * * * * * * * * * * *

ബ്രിട്ടന്റെ കോളനിയായിരുന്നു നമ്മുടെ രാജ്യം. ആ ബ്രിട്ടണിലെ ഒരു പൗരനാണ് പറയുന്നത് എനിക്ക് ഇതിലും മികച്ച ചികിത്സ എന്റെ രാജ്യത്ത് ലഭിക്കില്ലെന്ന്. അതേസമയം ലോകം മുഴുവൻ കോളനിയാക്കി ഭരിച്ച ബെക്കിഗ്ഹാം കൊട്ടാരത്തിൽ നിന്നും ബ്രിട്ടീഷ് രാഞ്ജിയെ സുരക്ഷിതമായ ഒരിടത്തേക്ക് മാറ്റുകയും, ചാൾസ് രാജകുമാരനും ബ്രിട്ടീഷ് പ്രധാനമന്ത്രിക്കും അസുഖം ബാധിക്കുകയും പലർക്കും ചികിത്സ പോലും മികച്ച രീതിയിൽ കിട്ടുന്നില്ല എന്ന വസ്തുതയും വാർത്തകളായി നമ്മുടെ മുന്നിലുണ്ട്. ബ്രയാൻ പറഞ്ഞതൊക്കെയും ഔപചാരികതയുടെ പേരിലാണെന്ന് അതുകൊണ്ടു തന്നെ വിശ്വസിക്കാൻ വയ്യ.

ബ്രിട്ടീഷുകാർ രാജ്യം വിട്ട് കേരളനാട് പിറവി കൊണ്ടതിന് ശേഷം ലോകത്തെ ഞെട്ടിച്ച് കേരളത്തിലെ ജനങ്ങൾ തെരഞ്ഞെടുത്ത കമ്മ്യൂണിസ്റ്റ് സർക്കാർ പകർന്നു നൽകിയ അടിത്തറയിലാണ് കേരളത്തിന്റെ പൊതുജനാരോഗ്യമേഖല മുന്നേറിയത്. പിണറായി വിജയൻ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം നടപ്പാക്കിയ ആർദ്രം പദ്ധതിയിലൂടെ പൊതുജനാരോഗ്യമേഖലയെ കൂടുതൽ മുന്നോട്ട് നയിച്ചതിന്റെ ഗുണങ്ങളെ പറ്റി ഒരു ബ്രിട്ടീഷ് പൗരൻ പറയുമ്പോൾ ഓരോ മലയാളിക്കും അഭിമാനിക്കാം. നിങ്ങൾ ഇവിടെ നിന്നും പോയാൽ ഞങ്ങളീ മണ്ണിലെ ജനങ്ങൾക്ക് മികച്ച സൗകര്യങ്ങൾ ഒരുക്കുമെന്ന് നാടിന്റെ സ്വതന്ത്ര്യത്തിന് വേണ്ടി രക്തസാക്ഷികളായ ആയിരക്കണക്കിനു പേർ വിളിച്ചു പറഞ്ഞിരുന്നു. ബ്രിട്ടീഷ് പൗരന്റെ വാക്കുകൾ കേൾക്കാൻ കഴിയുമെങ്കിൽ സ്വതന്ത്ര്യസമരരക്തസാക്ഷികൾ ഇപ്പോൾ ഇൻക്വിലാബ് വിളിക്കുന്നുണ്ടാകും.

 

https://m.facebook.com/story.php?story_fbid=2705995546187027&id=100003298255096

05-Apr-2020