അമേരിക്കയുടെ ഭീഷണിക്കു മുന്നിൽ മുട്ടുമടക്കി നരേന്ദ്രമോഡി
അഡ്മിൻ
അമേരിക്കയുടെ ഭീഷണിക്കു മുന്നിൽ മുട്ടുമടക്കിയതിന് പ്രധാനമന്ത്രി നരേന്ദ്രമോഡിയെ പ്രശംസിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഹൈഡ്രോക്‌സി ക്ലോറോക്വിൻ എന്ന പ്രതിരോധ വിട്ടു നൽകിയില്ലെങ്കിൽ ഇന്ത്യയെ തിരിച്ചടിക്കും എന്ന് ട്രംപ് ഭീഷണി മുഴക്കിയിരുന്നു. ഇതിനു പിന്നാലെ അവശ്യ മരുന്നുകളുടെ കയറ്റുമതി വിലക്ക് ഇന്ത്യ നീക്കുകയും ചെയ്തു. ഈ നടപടിക്കുള്ള നന്ദി പ്രകടനമാണ് ട്രംപ് ഇപ്പോൾ നടത്തിയിരിക്കുന്നത്.
'യുഎസിൽ 29 മില്യൺ ഹൈഡ്രോക്‌സി ക്ലോറോക്വിന്റെ ശേഖരമുണ്്. ഇതിൽ ഏറിയ പങ്കും ഇന്ത്യയിൽ നിന്നാണ്. ഞാൻ മോഡിയോട് ഇതിനെക്കുറിച്ച് സംസാരിച്ചു. അദ്ദേഹം മഹാനാണ്. മികച്ച നേതാവാണ്.'- അമേരിക്കൽ ചാനലായ ഫോക്‌സ് ന്യൂസിനോട് ട്രംപ് പറഞ്ഞു.
കോവിഡ് പ്രതിരോധത്തിനായി ഈ മരുന്ന് നൽകിയില്ലെങ്കിൽ തിരിച്ചടിയുണ്ടാകുമെന്ന ട്രംപിന്റെ ഭീഷണിക്കു പിന്നാലെയാണ് മലമ്പനിക്കും വാതരോഗങ്ങൾക്കമുള്ള ക്ലോറോക്വിൻ ഫോസ്‌ഫേറ്റ്, ഹൈഡ്രോക്‌സി ക്ലോറോക്വിൻ ഗുളികകളുടെ കയറ്റുമതി നിരോധനം മോഡി നീക്കിയത്. ക്ലോറോക്വിൻ ഗുളികകൾ ചില കോവിഡ് രോഗികൾക്ക് ആശ്വാസം നൽകിയെന്ന ഗവേഷണ റിപ്പോർട്ടുകൾ വന്നതോടെയാണ് ഇവ സംഭരിക്കാൻ ട്രംപ് ഇത്ര വ്യഗ്രത കാട്ടുന്നത്. ഇന്ത്യയിലും കോവിഡ് പ്രതിരോധത്തിനായി കലോറോക്വിൻ ഫോസ്‌ഫേറ്റ് ഉപയോഗിക്കുന്നുണ്ട്.