കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന നിയന്ത്രണത്തില്‍ ഇടപെടുന്നില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി.
അഡ്മിൻ
ഗള്‍ഫ് ഉള്‍പ്പെടെയുള്ള വിദേശരാജ്യങ്ങളില്‍ നിന്നുള്ള ഇന്ത്യക്കാരെ മടക്കിക്കൊണ്ടുവരാന്‍ കേന്ദ്രസര്‍ക്കാരിനോട് നിര്‍ദ്ദേശിക്കാനാകില്ലെന്ന് സുപ്രീംകോടതി. കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന നിയന്ത്രണത്തില്‍ ഇടപെടുന്നില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി.
'എവിടെയാണോ അവിടെ നില്ക്കുക'; യുകെയിലുള്ള ഇന്ത്യന്‍ വിദ്യാര്‍ഥികളെ നാട്ടിലെത്തിക്കണമെന്ന ഹര്‍ജി പരിഗണിക്കവെ ചീഫ് ജസ്റ്റിസ് പറഞ്ഞു. യുകെ , യുഎസ്, ഇറാന്, ഗള്‍ഫ് രാജ്യങ്ങള്‍ എന്നിവിടങ്ങളിലെ വിദ്യാര്‍ഥികള്‍, ഉദ്യോഗസ്ഥര്‍, അവിദഗ്ധ തൊഴിലാളികള്‍, മത്സ്യബന്ധന ജീവനക്കാര്‍ എന്നിവരെ രാജ്യത്തേയ്ക്ക് തിരിച്ചെത്തിക്കണമെന്ന ഏഴോളം ഹര്‍ജികളാണ് കോടതി പരിഗണിച്ചത്.
മറ്റുരാജ്യങ്ങളിലുള്ള ജനങ്ങളെ ഇപ്പോള്‍ തിരിച്ചുകൊണ്ടുവരാനാകില്ല; എസ് എ ബോബ്ഡെ വ്യക്തമാക്കി. ഹര്‍ജി നാലാഴ്ച്ചത്തേയ്ക്ക് കോടതി നീട്ടിവയ്ക്കുകയും ചെയ്തു.
നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്ന പ്രവാസികളെ തിരിച്ചു കൊണ്ടുപോകാന്‍ മാതൃരാജ്യങ്ങള്‍ തയ്യാറാകണമെന്ന നിര്‍ദേശം ഞായറാഴ്ച യു.എ.ഇ മുന്നോട്ടുവെച്ചിരുന്നു. അല്ലാത്തപക്ഷം കര്‍ശന നടപടിയെന്നും മുന്നറിയിപ്പ് നല്‍കിയിരുന്നു. തിരിച്ചുകൊണ്ടുപോകാത്ത രാജ്യങ്ങളുമായുള്ള തൊഴില്‍ കരാര്‍ പുനഃപരിശോധിക്കുമെന്നും യു.എ.ഇ. വ്യക്തമാക്കിയിരുന്നു.