ഉത്തരാഖണ്ഡ്, ലഡാക്ക്, അസം, ത്രിപുര തുടങ്ങി പുതിയ മേഖലകളിലേക്കും രോഗം പടര്‍ന്നു. അടച്ചിടൽ പുനഃസ്ഥാപിക്കണമെന്ന ആവശ്യം ശക്തമാണെങ്കിലും കേന്ദ്രത്തിനും ഭൂരിഭാഗം സംസ്ഥാനങ്ങൾക്കും യോജിപ്പില്ല. ചെന്നൈ അടക്കം നാല് ജില്ലകൾ തമിഴ്‌നാട് വീണ്ടും അടച്ചിടും. ഡൽഹി, മഹാരാഷ്ട്ര, ഗുജറാത്ത് മുഖ്യമന്ത്രിമാര്‍ അടച്ചിടൽ പുനഃസ്ഥാപിക്കേണ്ട എന്ന നിലപാടിലാണ്.
മുന്നിൽ ഡൽഹി പ്രതിദിനം കൂടുതല്‍ രോഗികളെ കണ്ടെത്തുന്ന ലോകത്തെ ആദ്യ 10 നഗരത്തിൽ ഡൽഹിയും ചെന്നൈയും മുംബൈയും. രോഗികളുടെ വർധനയിൽ ഡൽഹിയാണ് മുന്നിൽ. നാല് ദിവസമായി ഡല്‍ഹിയില്‍ പ്രതിദിന രോഗികള്‍ രണ്ടായിരത്തിലേറെ. നിയന്ത്രണങ്ങളിൽ ഇളവുവരുത്തിയ ജൂൺ ഒന്നിനുശേഷം രോഗികളുടെ എണ്ണത്തില്‍ 98 ശതമാനം വർധന. മരണം ഇരട്ടിയിലേറെ. രോഗികള്‍ 43,000 ത്തോടടുത്തപ്പോൾ മരണം 1400ലേക്ക്. മഹാരാഷ്ട്രയിലെ ആകെ രോഗികളില്‍ 55 ശതമാനവുള്ള മുംബൈയില്‍ മരണം 2200 കടന്നു, രോഗികള്‍ അറുപതിനായിരത്തിലേക്ക്. തമിഴ്‌നാട്ടിലെ രോഗികളില്‍ 71.42 ശതമാനവുമുള്ള ചെന്നൈയില്‍ മരണം 350ലേറെ, രോഗികള്‍ 33,000 കടന്നു.
10 ദിവസത്തിനിടെ വന്‍കുതിപ്പ് മഹാനഗരങ്ങൾക്കു പുറമെ മറ്റ് നഗരങ്ങളിലും രോഗം വ്യാപിക്കുന്നു. ഗുഡ്ഗാവ്, ഫരീദാബാദ്, വഡോദര, സൊലാപുർ, ഗുവാഹത്തി തുടങ്ങി 15 നഗരത്തിൽ 10 ദിവസത്തിനിടെ രോഗത്തില്‍ 40–- -50 ശതമാനം വർധന. ഗുവാഹത്തിയില്‍ രോഗികളില്‍ പകുതിയും റിപ്പോര്‍ട്ട് ചെയ്തത് പത്തുദിവസത്തിനിടെ. വഡോദരയിൽ പ്രതിദിന രോഗികൾ അമ്പതായി. ഗുഡ്ഗാവിൽ 10 ദിവസത്തിനിടെ രോഗികളില്‍ 63 ശതമാനം വര്‍ധന. അടച്ചിടലിൽ ഇളവ് വരുത്തിയതിനെത്തുടർന്ന് ഗോവയിൽ രോഗികളുടെ എണ്ണം 672 ശതമാനമുയർന്നു. ജാർഖണ്ഡിൽ 164 ശതമാനവും ത്രിപുരയിൽ 155 ശതമാനവും അസമിൽ 177 ശതമാനവും ഹരിയാനയിൽ 206 ശതമാനവും ഉത്തരാഖണ്ഡിൽ 90 ശതമാനവും രോഗികൾ വർധിച്ചു. ലഡാക്കിൽ ജൂൺ ഒന്നിന് 77 രോഗികളായിരുന്നത് ഇപ്പോള്‍ 555 ആയി.
മരണം 10000 കടക്കും ന്യൂഡൽഹി രാജ്യത്ത് കോവിഡ് മരണം പതിനായിരത്തോടടുത്തു. ആകെ രോഗികള്‍ 3.44 ലക്ഷം കടന്നു. കോവിഡ് മരണങ്ങളുടെ ആഗോള പട്ടികയിൽ ബെല്‍ജിയത്തെ മറികടന്ന് ഇന്ത്യ എട്ടാമതായി. ഇതോടെ രോഗികളില്‍ അമേരിക്കയ്ക്കും ബ്രസീലിനും റഷ്യക്കും പിന്നിൽ നാലാമതാണ് ഇന്ത്യ. മരിച്ചവരുടെ എണ്ണത്തില്‍ ഇന്ത്യക്ക് മുന്നില്‍ അമേരിക്ക, ബ്രസീൽ, യുകെ, സ്‌പെയിൻ, ഇറ്റലി, ഫ്രാൻസ്, മെക്‌സിക്കോ എന്നീ രാജ്യങ്ങള്‍മാത്രം.