ദിനംപ്രതിയുള്ള മരണത്തില്‍ ഇന്ത്യ അമേരിക്കയ്ക്ക് പിന്നില്‍ രണ്ടാമത്

ദിവസേന രോ​ഗികള്‍ അറുപതിനായിരത്തിലധികമായതോടെ മൂന്നുദിവസത്തിനിടെ രാജ്യത്ത് 1.89 ലക്ഷം കോവിഡ്‌ ബാധിതര്‍, 2711 മരണം. ദിവസേന ഏറ്റവും കൂടുതല്‍ രോ​ഗികള്‍ ഇന്ത്യയില്‍. ദിനംപ്രതിയുള്ള മരണത്തില്‍  ഇന്ത്യ അമേരിക്കയ്ക്ക് പിന്നില്‍ രണ്ടാമത്. ശനിയാഴ്‌ച 65000 രോ​ഗികള്‍, 861 മരണം. അമേരിക്കയില്‍ ശനിയാഴ്‌ച 54199 രോ​ഗികളും 976 മരണവും.
ബ്രസീലിൽ 46305 രോ​ഗികള്‍, 841 മരണം.

24 മണിക്കൂറിൽ 53879 പേർ രോഗമുക്തരായതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. ആകെ രോഗമുക്തര്‍ 14.81 ലക്ഷം. രോഗമുക്തി 68.78 ശതമാനം. ചികിൽസയില്‍ 6.29 ലക്ഷം പേർ. ആകെ രോ​ഗികള്‍ 22 ലക്ഷം കടന്നു, മരണം 44000ലേറെ.
മരണനിരക്ക്‌  2.01 ശതമാനം. വെള്ളിയാഴ്‌ച 10 ശതമാനത്തിലധികമായിരുന്ന രോഗസ്ഥിരീകരണ നിരക്ക്‌ ശനിയാഴ്‌ച ഒമ്പത്‌ ശതമാനത്തിലേക്ക്‌ താഴ്‌ന്നു. പരിശോധനകൾ 7.19 ലക്ഷമായി.



10-Aug-2020