രൂക്ഷവിമർശനവുമായി ദേശീയ മാധ്യമങ്ങളും

വിമാനാപകടം സംഭവിച്ച കരിപ്പൂരിലെത്തിയ പ്രതിപക്ഷ നേതാവും സംഘവും ഫോട്ടോഷൂട്ട് നടത്തിയത് വിവാദമാകുന്നു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, പി കെ കുഞ്ഞാലിക്കുട്ടി, വി ടി ബൽറാം, രമ്യ ഹരിദാസ് തുടങ്ങിയ ജനപ്രതിനിധികളായിരുന്നു സംഘത്തിൽ ഉണ്ടായിരുന്നത്.

ഫോട്ടോ ഫ്രെയിമിൽ ഒരുമിച്ച് വരുന്നതിനായി നേതാക്കൾ അണിനിരന്ന് നിൽക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. ദേശീയ മാധ്യമമായ സീന്യൂസ് രൂക്ഷമായ രീതിയിൽ യുഡിഎഫിന്റെ അവസരോചിതമല്ലാത്ത നടപടി റിപ്പോർട്ട് ചെയ്യുകയും ചെയ്തു. സോഷ്യൽ മീഡിയയിലും വലിയ പ്രതിഷേധമാണ് ഉയരുന്നത്.

 

10-Aug-2020