കോവിഡ് ബാധിച്ച് ഇന്ന് ഏഴ് മരണമാണ് റിപ്പോർട്ട് ചെയ്തത്

സംസ്ഥാനത്ത് ഇന്ന് 1184 പേർക്ക് കൂടി കോവിഡ് 19 രോഗബാധ സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. ഉറവിടമറിയാത്ത 114 കേസുകളുണ്ട്. 956 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 784 പേരാണ് രോഗമുക്തി നേടിയത്. വിദേശത്തുനിന്ന് 106 പേരും മറ്റു സംസ്ഥാനങ്ങളിൽനിന്നുള്ള 73 പേർക്കും  രോഗബാധ സ്ഥിരീകരിച്ചു. രോഗം ബാധിച്ച ആരോഗ്യപ്രവർത്തകർ 41 പേരാണ്. കോവിഡ് ബാധിച്ച് ഇന്ന് ഏഴ് മരണമാണ് റിപ്പോർട്ട് ചെയ്തത്.

ഇന്ന് രോഗബാധ സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്. മലപ്പുറം 255, തിരുവനന്തപുരം 200, പാലക്കാട് 147, കാസർകോട് 146, എറണാകുളം 101, കോഴിക്കോട് 66, കണ്ണൂർ 63, കൊല്ലം 41, തൃശ്ശൂർ 40, കോട്ടയം 40, വയനാട് 33, ആലപ്പുഴ 30, ഇടുക്കി 10, പത്തനംതിട്ട 4.



10-Aug-2020