2012 ഡിസംബര്‍ 21 ന് കേസ് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു
അഡ്മിൻ
എംജി കോളേജിൽ എബിവിപി, ആർഎസ്‌എസ് പ്രവർത്തകർ പൊലീസിനെ ബോംബെറിഞ്ഞ് കൊലപ്പെടുത്താൻ ശ്രമിച്ച കേസ് പിൻവലിച്ചത് ഉമ്മൻചാണ്ടി ആണെന്ന് രമേശ് ചെന്നിത്തല. വാർത്താസമ്മേളനത്തിലാണ് ചെന്നിത്തല ഇക്കാര്യം വെളിപ്പെടുത്തിയത്. മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടിയുടെ കയ്യിലായിരുന്ന ജുഡീഷ്യല്‍ അഡ്മിനിസ്ട്രേഷന്‍ വിഭാഗമാണ് കേസ് പിന്‍വലിക്കാന്‍ അന്തിമ തീരുമാനം എടുത്തത്, ആഭ്യന്തര മന്ത്രിയായിരുന്ന തനിക്ക് ഇതിനെപ്പറ്റി അറിയില്ലെന്നും ചെന്നിത്തല പറഞ്ഞു.
തിരുവനന്തപുരത്തെ തന്ത്ര പ്രധാനമായ സൈബര്‍ വിംഗിലാണ് ആദര്‍ശ് ഇപ്പോള്‍ ജോലി ചെയ്യുന്നത്. പൊലീസുകാരെ കൊലപെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതിക്ക് വഴിവിട്ട് പൊലീസ് സേനയില്‍ നിയമന ഉത്തരവ് നല്‍കിയത് ഉമ്മന്‍ചാണ്ടി ആണെന്ന് പറഞ്ഞ് കൈകഴുകാനുള്ള ശ്രമമാണ് ചെന്നിത്തലയുടേത്.
2005 ല്‍ എംജി കോളേജിലെ പൊലീസ് നപടിക്കിടെ അന്നത്തെ പേരൂര്‍ക്കട സര്‍ക്കിള്‍ ആയിരുന്ന മോഹനന്‍ നായരെ ബോംബ് ഏറിഞ്ഞ കേസില്‍ പ്രതിയായ എബിവിപി നേതാവ് ആദര്‍ശിന് പൊലീസ് കോണ്‍സ്റ്റബിളായി ജോലി നല്‍കാന്‍ യുഡിഎഫ് സര്‍ക്കാര്‍ കേസ് പിൻവലിച്ച് സഹായിച്ചിരുന്നു.
ആകെ 28 പ്രതികള്‍ ഉണ്ടായിരുന്ന കേസിലെ 17 ആം പ്രതിയായിരുന്നു ആദര്‍ശ്. കുറ്റപത്രം സമര്‍പ്പിച്ചതിനാല്‍ കേസില്‍ നിന്ന് വിടുതല്‍ നല്‍കാന്‍ വേണ്ടി ആ കേസ് തന്നെ പിന്‍വലിച്ച് ആദര്‍ശിന് ജോലി നല്‍കി. അന്ന് ആറ്റിങ്ങല്‍ എംഎല്‍എയായ ബി സത്യന്‍റെ ചോദ്യത്തിന് മറുപടിയായി അന്നത്തെ ആഭ്യന്തര മന്ത്രിയായ രമേശ് ചെന്നിത്തല നിയമസഭയില്‍ നല്‍കിയ മറുപടി കാണുക. കേസിലെ പ്രതി ആദര്‍ശിന് മാനുഷിക പരിഗണന നല്‍കി കേസ് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കി എന്നാണ് രമേശ് ചെന്നിത്തല രേഖമൂലം നല്‍കിയ മറുപടിയില്‍ പറയുന്നത്. യുഡിഎഫ് സര്‍ക്കാര്‍ എബിവിപി നേതാക്കള്‍ പ്രതികളായ കേസ് പിന്‍വലിക്കുന്നതിനെതിരെ പൊതുസമൂഹത്തില്‍ വലിയ എതിര്‍പ്പ് ഉയര്‍ന്നെങ്കിലും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും, ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും തീരുമാനത്തില്‍ ഉറച്ച് നിന്നു.ഇപ്പോള്‍ ബിജെപി പാളയത്തിലെത്തിയ സെന്‍കുമാറായിരുന്നു അന്ന് പോലീസ് മേധാവി.
2012 ഡിസംബര്‍ 21 ന് കേസ് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. 2013 ല്‍ സര്‍ക്കാരിന്‍റെ തീരുമാനം അംഗീകരിച്ച് സെഷന്‍സ് കോടതി കേസ് തളളി. ആദര്‍ശ് അടക്കമുളളവരുടെ ആക്രമണത്തില്‍ പരിക്കേറ്റ സിഐ മോഹനന്‍ നായര്‍ക്ക് ഒരു വര്‍ഷത്തോളം ജോലി ചെയ്യാന്‍ കഴിഞ്ഞിരുന്നില്ല. കൂടാതെ രണ്ട് എസ്ഐ മാര്‍ക്കും, നിരവധി പോലീസുകാര്‍ക്കും പരിക്കേറ്റിരുന്നു.