അതിതീവ്ര മഴ കിട്ടിയ പ്രദേശങ്ങളില്‍ അതീവ ജാഗ്രത തുടരണം
അഡ്മിൻ
സംസ്ഥാനത്ത് അടുത്ത ദിവസങ്ങളില്‍ പൊതുവെ മഴ കുറയുമെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. എന്നാല്‍ ഇന്നും നാളെയും ഒറ്റപ്പെട്ട ശക്തമായ മഴ പെയ്യുമെന്ന് മുന്നറിയിപ്പുണ്ട്. അതിതീവ്ര മഴ കിട്ടിയ പ്രദേശങ്ങളില്‍ അതീവ ജാഗ്രത തുടരണം.
ചെറിയ മഴ പെയ്താല്‍ പോലും ഉരുള്‍പൊട്ടല്‍ സാധ്യയുള്ള മലോയര മേഖലകളുണ്ട്. ഓഗസ്റ്റില്‍ ആകെ കിട്ടുന്ന മഴ 427 മില്ലമീറ്ററാണ്. എന്നാല്‍, കഴിഞ്ഞ പത്ത് ദിവസം മാത്രം 476 മില്ലിമീറ്റര്‍ മഴയാണെന്നാണ് കേന്ദ്ര കാലാവസ്ഥാ കേന്ദ്രത്തിന്റെ കണക്ക്. കഴിഞ്ഞ മൂന്ന് വര്‍ഷമായി ഓഗസ്റ്റില്‍ ഇത്തരം അതിതീവ്ര മഴ ആവര്‍ത്തിക്കുന്നു.
മഴ മാറിയതോടെ നദികളില്‍ ജലനിരപ്പ് കുറയുന്നുണ്ട്. വെള്ളക്കെട്ടുള്ള സ്ഥലങ്ങളില്‍ നിന്ന് അതിവേഗം വെള്ളം ഒഴിയുന്നുണ്ട്. അച്ചന്‍കോവിലാര്‍ മണിമലയാര്‍ മീനച്ചിലാര്‍ എന്നിവിടങ്ങളിലാണ് ജലനിരപ്പ് അപകടകരമായി നിലവിലുള്ളത്. ഇവിടെയും ജലനിരപ്പില്‍ കുറവുണ്ടാകുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.