കേസ് ഡയറിയുടെയും തെളിവുകളുടെയും അടിസ്ഥാനത്തിലാണ് ജാമ്യം നിഷേധിച്ചത്

സ്വർണക്കടത്ത് കേസിൽ സ്വപ്‌ന സുരേഷിന്റെ   ജാമ്യാപേക്ഷ കൊച്ചി എൻഐഎ കോടതി തള്ളി. കേസ് ഡയറിയുടെയും തെളിവുകളുടെയും അടിസ്ഥാനത്തിലാണ് ജാമ്യം നിഷേധിച്ചത്. സ്വപ്ന സ്വർണക്കടത്തിൽ പങ്കാളിയാണെന്നതിന് പ്രഥമ ദൃഷ്ട്യ തെളിവുണ്ടെന്ന് കോടതി പറഞ്ഞു.

  കാർഗോ വിട്ടുകിട്ടാൻ സ്വപ്ന ഇടപെട്ടുവെന്നും യുഎപിഎ ചുമത്താനുള്ള തെളിവുണ്ടെന്നും കോടതി പറഞ്ഞു നേരത്തെ ജാമ്യാപേക്ഷ പരിഗണിക്കവേ സ്വര്‍ണക്കടത്ത് കേസില്‍ യുഎപിഎ എങ്ങനെ നിലനില്‍ക്കുമെന്ന് എന്‍ഐഎയോട് കോടതി ചോദിച്ചിരുന്നു. ഇതേതുടര്‍ന്ന് അന്വേഷണ വിവരങ്ങള്‍ അടങ്ങിയ കേസ് ഡയറി എന്‍ഐഎ സംഘം കോടതിയില്‍ ഹാജരാക്കിയിരുന്നു.സ്വർണക്കടത്തിലുടെയുള്ള സാമ്പത്തിക അട്ടിമറി നടത്തുന്നതും  തീവ്രവാദ പ്രവർത്തനത്തിൽ  പെടുമെന്ന്‌ അതിൽ വ്യക്‌തമാക്കിയിരുന്നു. .

അതിനിടെ കേസിലെ പ്രധാന പ്രതികളായ ഫൈസൽ ഫരീദിനെയും റബിൻസിനെയും നാട്ടിൽ എത്തിക്കാൻ നടപടി തുടങ്ങി.



10-Aug-2020