ഷട്ടർ ലെവലായ 2373ൽ എത്താൻ അഞ്ചരയടിവെളളം കൂടിവേണം

ഇടുക്കിയിൽ മൂന്ന്മാസത്തിനിടെ 1771 മില്ലിമീറ്റർ മഴ ലഭിച്ചു. കഴിഞ്ഞവർഷം ലഭിച്ചത്‌ 1314.8 മില്ലിമീറ്റർ മഴയാണ്‌‌. ഇടുക്കി അണക്കെട്ടിൽ ജലനിരപ്പ്‌ സംഭരണശേഷിയുടെ 71.95 ശതമാനമായി. ചൊവ്വാഴ്‌ച രണ്ടടി വെളളംകൂടി ഉയർന്നു. പദ്ധതി പ്രദേശത്ത്‌ 14 മി. മീറ്റർ മഴയാണ്‌ ലഭിച്ചത്‌.

അതിതീവ്ര മഴയും മലവെളളപ്പാച്ചിലുംമൂലം ഒരാഴ്‌ചക്കുളളിൽ 24 അടി വെള്ളം കൂടി ജലനിരപ്പ്‌ 2367.56 അടിയായി. ഷട്ടർ ലെവലായ 2373ൽ എത്താൻ അഞ്ചരയടിവെളളം കൂടിവേണം. ഇതിനുമുമ്പ്‌ ഇതേകാലയളവിൽ കൂടിയ ജലനിരപ്പ്‌  മഹാപ്രളയകാലമായ 2018ലാണ്‌. അന്ന്‌ 2402 അടിയായിരുന്നു ജലനിരപ്പ്‌. മൂലമറ്റം പവർഹൗസിൽ 3.712 ദശലക്ഷം യൂണിറ്റായിരുന്നു വൈദ്യുതി ഉൽപ്പാദനം. അണക്കെട്ടിലേക്ക്‌ ഒഴുകിവന്നത്‌ 29.899 ദശലക്ഷം ഘനമീറ്റർ ജലമാണ്‌.



12-Aug-2020