ഓണത്തിനുമുമ്പായി ശേഷിക്കുന്ന നീല, വെള്ള കാർഡുകളിലെ 51 ലക്ഷം കുടുംബത്തിനും കിറ്റ് നൽകും
അഡ്മിൻ
ഓണത്തോടനുബന്ധിച്ച് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച സൗജന്യ പലവ്യഞ്ജനക്കിറ്റുകൾ വ്യാഴാഴ്‌ചമുതൽ വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എഎവൈ വിഭാഗത്തിലെ 5.95 ലക്ഷം കുടുംബത്തിന് (മഞ്ഞ കാർഡ്) 13, 14, 16 തീയതിയിലും മുൻഗണനാ വിഭാഗത്തിലെ (പിങ്ക് കാർഡ്) 31 ലക്ഷം കുടുംബത്തിന് 19, 20, 21, 22 തീയതിയിലും കിറ്റ് നൽകും.
ഓണത്തിനുമുമ്പായി ശേഷിക്കുന്ന നീല, വെള്ള കാർഡുകളിലെ 51 ലക്ഷം കുടുംബത്തിനും കിറ്റ് നൽകും. ആകെയുള്ള 88 ലക്ഷം കാർഡുടമകൾക്കും കിറ്റ് നൽകും. കഴിഞ്ഞ മാസം റേഷൻ വാങ്ങിയ റേഷൻകടകളിൽനിന്ന് കിറ്റുകൾ വാങ്ങാം. നീല, വെള്ള കാർഡുകാർക്ക് 13 മുതൽ 15 രൂപ നിരക്കിൽ 10 കിലോ അരി അധികമായി നൽകും. 500 രൂപയോളം വില വരുന്ന 11 ഇനം സാധനങ്ങളാണ് കിറ്റിലുണ്ടാവുക. 21 മുതൽ 10 ദിവസത്തേക്ക് എല്ലാ ജില്ലാ കേന്ദ്രത്തിലും ഓണച്ചന്തകൾ സംഘടിപ്പിക്കുമെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.