വിദഗ്ധർ സ്വീകരിക്കുന്ന ശാസ്ത്രീയ മാനദണ്ഡങ്ങളിൽ അദ്ദേഹത്തിന് വിശ്വാസമില്ലെങ്കിൽ എന്ത് പറയാനാണെന്നും മുഖ്യമന്ത്രി ചോദിച്ചു.
അഡ്മിൻ
കോവിഡ് പരിശോധനയിൽ കേരളം ഇളവു നൽകിയെന്ന പ്രതിപക്ഷ നേതാവിന്റെ ആരോപണം കാര്യങ്ങളൊന്നും അറിയാത്തതിനാലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഫലം നെഗറ്റീവാകാതെ ആരെയും ഡിസ്ചാർജ് ചെയ്യുന്നില്ല. രോഗവ്യാപനം കൂടിയതിനാൽ വിദഗ്ധ സമിതിയുടെ നിർദേശത്താൽ പുതിയ ഡിസ്ചാർജ് പോളിസി കൊണ്ടുവന്നെന്ന് നേരത്തേ വാർത്താസമ്മേളനത്തിൽ തന്നെ വ്യക്തമാക്കിയതാണ്. അതിന്റെ രേഖകൾ എല്ലാവർക്കും ലഭ്യമാണ്. അതിനെയാണ് എന്തോ പുതിയ കാര്യം കണ്ടുപിടിച്ചെന്ന മട്ടിൽ പ്രതിപക്ഷനേതാവ് ആക്ഷേപവുമായി വരുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
തുടക്കത്തിൽ രണ്ടോ മൂന്നോ അതിലധികമോ ടെസ്റ്റുകൾ നടത്തിയാണ് രോഗികളെ ഡിസ്ചാർജ് ചെയ്തിരുന്നത്. അതുകൊണ്ടാണ് മറ്റ് സംസ്ഥാനങ്ങളെക്കാൾ രോഗമുക്തി നിരക്ക് കേരളത്തിന് തുടക്കം മുതലേ കൈവരിക്കാനായത്. മറ്റ് പല സംസ്ഥാനങ്ങളിലും രോഗിയെ അഡ്മിറ്റ് ചെയ്ത് 10 ദിവസം കഴിഞ്ഞ് രോഗലക്ഷണം കുറഞ്ഞാൽ വീട്ടിലേക്ക് പറഞ്ഞുവിടുകയാണ്. അവർ ആദ്യം മുതലേ ഈ രീതിയാണ് സ്വീകരിച്ച് വരുന്നത്. എന്നാൽ കേസുകൾ ഇത്രയും കൂടിയട്ടും പരിശോധനാഫലം നെഗറ്റീവാകാതെ കേരളത്തിൽ ഒരുരോഗിയെയും ഡിസ്ചാർജ് ചെയ്യുന്നില്ല
ഇതെല്ലാം വാർത്താസമ്മേളനങ്ങളിൽ നേരത്തേ വ്യക്തമാക്കിയതാണ്. അതൊന്നും പ്രതിപക്ഷ നേതവ് കേട്ടിട്ടും കേൾക്കാത്ത മട്ടിൽ അവതരിപ്പിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഈ രാഷ്ട്രീയ കൗശലം പണ്ടായിരുന്നെങ്കിൽ കുറച്ച് ഫലിക്കുമായിരുന്നു. എന്നാൽ ഇന്ന് സാങ്കേതികവിദ്യയുടെ ലഭ്യത എല്ലാവർക്കുമുണ്ട്. പറയുന്ന കാര്യങ്ങൾ എപ്പോൾ വേണമെങ്കിലും പരിശോധിക്കാവുന്ന തരത്തിൽ ലഭ്യവുമാണ്
ഇതെല്ലാം വാർത്താസമ്മേളനങ്ങളിൽ നേരത്തേ വ്യക്തമാക്കിയതാണ്. അതൊന്നും പ്രതിപക്ഷ നേതവ് കേട്ടിട്ടും കേൾക്കാത്ത മട്ടിൽ അവതരിപ്പിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഈ രാഷ്ട്രീയ കൗശലം പണ്ടായിരുന്നെങ്കിൽ കുറച്ച് ഫലിക്കുമായിരുന്നു. എന്നാൽ ഇന്ന് സാങ്കേതികവിദ്യയുടെ ലഭ്യത എല്ലാവർക്കുമുണ്ട്. പറയുന്ന കാര്യങ്ങൾ എപ്പോൾ വേണമെങ്കിലും പരിശോധിക്കാവുന്ന തരത്തിൽ ലഭ്യവുമാണ്
ടെസ്റ്റുകൾ നടത്തുന്നതിൽ കേരളം പിന്നിലാണെന്നും പ്രതിപക്ഷ നേതാവ് ആവർത്തിക്കുന്നുണ്ട്. ലോകാരോഗ്യ സംഘടനയ്‌ക്കോ ഐസിഎംആറിനോ ഈ മേഖലയിലെ വിദഗ്ധർക്കോ കേരളം ഇക്കാര്യത്തിൽ പിന്നിലാണെന്ന അഭിപ്രായമില്ല. പ്രതിപക്ഷ നേതാവ് അദ്ദേഹത്തിന്റേതായ മറ്റെന്തോ രീതി ഉപയോഗിച്ചാണ് ഇക്കാര്യങ്ങൾ മനസിലാക്കുന്നതെന്ന് തോന്നുന്നു. വിദഗ്ധർ സ്വീകരിക്കുന്ന ശാസ്ത്രീയ മാനദണ്ഡങ്ങളിൽ അദ്ദേഹത്തിന് വിശ്വാസമില്ലെങ്കിൽ എന്ത് പറയാനാണെന്നും മുഖ്യമന്ത്രി ചോദിച്ചു.
സമൂഹം ഒരു പ്രതിസന്ധി നേരിടുമ്പോൾ പ്രതിരോധം ദുർബലപ്പെടുത്താനുള്ള ശ്രമം ദൗർഭാഗ്യകരമാണ്. കോവിഡിന് കേരളത്തിൽ മികച്ച ചികിത്സയാണ് ഉറപ്പാക്കുന്നത്. മറ്റ് സംസ്ഥാനങ്ങളിൽ കനത്ത ഫീസ് വാങ്ങി ചികിത്സ നടത്തുമ്പോൾ കേരളത്തിൽ സൗജന്യാണ്. പ്രതിരോധ പ്രവർത്തനങ്ങളിൽ ഒന്നിനും ഒരു കുറവും വന്നിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
12-Aug-2020