ചെറുവാഞ്ചേരിയിലെ തയ്യില്‍ ഹൗസില്‍ ടി രഘുനാഥന്‍ (30), ചെറുവാഞ്ചേരി വെങ്ങളം കോളനിയിലെ ചെന്നപ്പൊയില്‍ ചന്തു (57) എന്നിവരെയാണ് ശിക്ഷിച്ചത്

ഓട്ടോറിക്ഷയില്‍ കടത്തുകയായിരുന്ന വ്യാജ ചാരായം പിടിച്ച കേസില്‍ യുവമോര്‍ച്ച നേതാവടക്കം രണ്ടുപേരെ അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി (2) ഒരു വര്‍ഷം തടവിനും ഒരു ലക്ഷം രൂപ പിഴയടക്കാനും ശിക്ഷിച്ചു. യുവമോര്‍ച്ച കൂത്തുപറമ്പ് മണ്ഡലം സെക്രട്ടറി ചെറുവാഞ്ചേരിയിലെ തയ്യില്‍ ഹൗസില്‍ ടി രഘുനാഥന്‍ (30), ചെറുവാഞ്ചേരി വെങ്ങളം കോളനിയിലെ ചെന്നപ്പൊയില്‍ ചന്തു (57) എന്നിവരെയാണ് ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കില്‍ മൂന്ന് മാസംകൂടി തടവ് അനുഭവിക്കണം.
 
 2015 ഏപ്രില്‍ 28ന് രാത്രി വെങ്ങളം കോളനിറോഡ് കവലയില്‍ വാഹനപരിശോധനക്കിടെയാണ്  യുവമോര്‍ച്ച നേതാവ് ഓടിച്ച വാഹനത്തില്‍നിന്ന് കണ്ണവം പൊലീസ് 7 ലിറ്റര്‍ നാടന്‍ ചാരായം പിടിച്ചത്. പ്രോസിക്യൂഷനുവേണ്ടി അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ കെ പി ബിനിഷ ഹാജരായി.



13-Aug-2020