മന്ത്രിമാരായ കെ കെ ശൈലജ, എ സി മൊയ്‌തീൻ, കെ ടി ജലീൽ, ഇ ചന്ദ്രശേഖരൻ, വി എസ് സുനിൽകുമാർ, കടന്നപ്പള്ളി രാമചന്ദ്രൻ എന്നിവരും സ്വയം നിരീക്ഷണത്തിൽ പോകും
അഡ്മിൻ
കരിപ്പൂർ വിമാന ദുരന്ത പ്രദേശം സന്ദർശിച്ചതിനെത്തുടർന്ന് മുഖ്യമന്ത്രി സ്വയം നിരീക്ഷണത്തിൽ പ്രവേശിച്ചതിനാൽ ഇനിയൊരറിയിപ്പു വരെ അദ്ദേഹത്തിൻ്റെ വാർത്താ സമ്മേളനം ഉണ്ടാകില്ല. മന്ത്രിമാരായ കെ കെ ശൈലജ, എ സി മൊയ്‌തീൻ, കെ ടി ജലീൽ, ഇ ചന്ദ്രശേഖരൻ, വി എസ് സുനിൽകുമാർ, കടന്നപ്പള്ളി രാമചന്ദ്രൻ എന്നിവരും സ്വയം നിരീക്ഷണത്തിൽ പോകും.
ആന്റിജൻ പരിശോധനാഫലം നെഗറ്റീവാണെങ്കിലും സ്വയംനിരീക്ഷണത്തിൽ തുടരുമെന്ന് മന്ത്രി എ സി മൊയ്‌തീൻ അറിയിച്ചു. കരിപ്പൂർ വിമാനാപകടത്തിന് ശേഷം ജില്ലയിലെ ഉദ്യോഗസ്ഥരുമായും മുഖ്യമന്ത്രിയും സംഘവും കൂടിക്കാഴ്‌ച്ച നടത്തിയിരുന്നു.
ഈ സാഹചര്യത്തിൽ നാളെ നടക്കുന്ന സ്വാതന്ത്ര്യ ദിന പരിപാടിയിൽ തിരുവനന്തപുരത്ത് സഹകരണ -ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ ദേശീയ പതാക ഉയർത്തും. മറ്റ് ജില്ലകളിലും സമാനമായ ക്രമീകരണം വരുത്തും.