ക്രിസ്‌തുവിന്റെ ചിത്രം ശ്രീകോവിലിൽ പൂജിക്കാൻ എസ്.പി, പൂജാരിയുടെ മേൽ സമ്മർദം ചെലുത്തി യെന്ന പ്രചാരണം വസ്തുതാവിരുദ്ധമാണെന്നും പോലീസ് അറിയിച്ചു
അഡ്മിൻ
മലയാളിയായ ചാമരാജ് നഗര്‍ പൊലീസ് സുപ്രണ്ടിനെതിരെ വ്യാജ പ്രചാരണവുമായി സംഘപരിവാർ. കേരളത്തോട് അതിര്‍ത്തി പങ്കിടുന്ന ചാമരാജ് നഗറിലെ എസ്‌പി ദിവ്യ സാറ തോമസിനെതിരെയാണ് പ്രചാരണം . അയോധ്യയിൽ രാമക്ഷേത്രത്തിന് ഭൂമിപൂജ നടത്തിയ ഓഗസ്റ്റ് അഞ്ചിനാണ്, ചാമരാജ നഗർ ജില്ലയിലെ കൊല്ലഗൽ ആഞ്ജനേയസ്വാമി ക്ഷേത്രത്തിൽ വിവാദമുയർത്തിയ സംഭവമുണ്ടായത്.
അയോധ്യയിലെ ഭൂമിപൂജയുമായി ബന്ധപെട്ടു, ഈ ക്ഷേത്രത്തിൽ പ്രത്യേക പൂജ നടത്തുകയുണ്ടായി . ഇതിനിടെ പ്രദേശത്തെ പ്രളയവുമായി ബന്ധപ്പെട്ട് കാര്യങ്ങൾ അന്വേഷിക്കാൻ ദിവ്യ സാറാ തോമസ് ഇതുവഴി വന്നത്. നാട്ടുകാരിൽ ചിലരുടെ നിർബന്ധപ്രകാരം പോലീസ് എസ്.പി ക്ഷേത്രം സന്ദർശിച്ചു. പൂജയ്ക്കുശേഷം ദിവ്യസാറ തോമസ് ഇതര മതസ്ഥയാണെന്നു മനസ്സിലാക്കിയ പൂജാരി ക്രിസ്തുവിന്റെ ചിത്രം അവർക്ക് സമ്മാനിച്ചു.
എന്നാൽ എസ്‌പി യുടെ നിർബന്ധത്തെത്തുടർന്നാണ് പൂജാരി ക്രിസ്‌തുവിന്റെ ചിത്രത്തിൽ പൂജനടത്താൻ തയ്യാറായതെന്ന് , പ്രദേശത്തെ സംഘ പരിവാർ ആരോപണമുന്നയിച്ചു . സമൂഹമാധ്യമങ്ങളിൽ ഇതുസംബന്ധിച്ച ചിത്രങ്ങളും ഇവർ പ്രചരിപ്പിച്ചു. സംഭവം വിവാദ മായതിനെതുടർന്നു കര്‍ണാടക പൊലീസ് വിശദീകരണവുമായി രംഗത്തു വന്നു. ക്ഷേത്രത്തില്‍ യേശുവിന് പൂജയര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടെന്ന പ്രചാരണം നുണയാണെന്ന് പോലീസ് വിശദീകരണക്കുറിപ്പിൽ വ്യക്തമാക്കി.
ക്രിസ്‌തുവിന്റെ ചിത്രം ശ്രീകോവിലിൽ പൂജിക്കാൻ എസ്.പി, പൂജാരിയുടെ മേൽ സമ്മർദം ചെലുത്തി യെന്ന പ്രചാരണം വസ്തുതാവിരുദ്ധമാണെന്നും പോലീസ് അറിയിച്ചു. താൻ ക്ഷേത്രത്തിൽ പോയിരുന്നതായും എന്നാൽ പൂജനടത്താൻ പൂജാരി യെ നിർബന്ധിച്ചിട്ടില്ലെന്നും ദിവ്യ സാറാ തോമസും വിശദീകരിച്ചു.
സംഭവത്തിന്റെ വസ്‌തുത വെളിപ്പെടുത്തി ക്ഷേത്രത്തിന്‍ന്റെ പൂജാരി രാഘവന്‍ ലച്ചു നല്‍കിയ വിഡിയോ സന്ദേശം കര്‍ണാടക പൊലീസ് ഔദ്യോഗിക വെബ്‌സൈറ്റില്‍ പങ്കു വെച്ചിട്ടുണ്ട്. ആഗസ്റ്റ് അഞ്ചിന് രാമക്ഷേത്രത്തിനായി പൂജ നടന്ന ദിവസം കൊല്ലഗല്‍ ആഞ്ജനേയ ക്ഷേത്രത്തിലും പ്രത്യേക പൂജ നടത്തിയിരുന്നുവെന്നും അന്നേ ദിവസം കൊല്ലഗലിലെ പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാനെത്തിയ എസ്.പിയെ ജനങ്ങള്‍ ക്ഷേത്രത്തിലേക്ക് ക്ഷണിക്കുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു. അതിഥികള്‍ക്ക് ഹിന്ദുദൈവങ്ങളുടെ പ്രതിമകള്‍ പൂജിച്ച് സമ്മാനമായി നല്‍കുന്നത് ക്ഷേത്രത്തിലെ പതിവാണെന്നും എസ്.പി ക്രിസ്ത്യന്‍ വിശ്വാസിയായതിനാല്‍ ആരോ യേശുവിന്റെ ചിത്രം കൊണ്ടുവന്നു നല്‍കിയെന്നും പൂജാരി പറഞ്ഞു.