35 കുടുംബങ്ങളാണ്‌ സിപിഐ എമ്മുമായി സഹകരിച്ച്‌ പ്രവർത്തിക്കാൻ തീരുമാനിച്ചത്

കൂർക്കഞ്ചേരിയിൽ ബിജെപിയിൽനിന്നുൾപ്പെടെ വിവിധ രാഷ്‌ട്രീയ പാർടികളിൽനിന്ന്‌ രാജിവച്ച്‌ സിപിഐ എമ്മിനൊപ്പം സഹകരിച്ച്‌ പ്രവർത്തിക്കാനെത്തിയ-- 35- പേർക്ക്‌ സ്വീകരണം നൽകി. ബിജെപി,- സിപിഐ തുടങ്ങിയ പാർടികളിൽനിന്ന്‌ രാജിവച്ചവർക്കാണ്‌ സിപിഐ എം നേതൃത്വത്തിൽ വരവേൽപ്പ്‌ നൽകിയത്‌.- യോഗം സംസ്ഥാന സെക്രട്ടറിയറ്റംഗം ബേബിജോൺ ഉദ്‌ഘാടനം ചെയ്‌തു. സംസ്ഥാന കമ്മിറ്റിയംഗം എം കെ കണ്ണൻ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി എം എം വർഗീസ്‌ പ്രവർത്തകരെ  സ്വീകരിച്ചു.
 
35 കുടുംബങ്ങളാണ്‌ സിപിഐ എമ്മുമായി സഹകരിച്ച്‌ പ്രവർത്തിക്കാൻ തീരുമാനിച്ചത്‌. ബിജെപി മുൻ ജില്ലാ  സെക്രട്ടറിയും കർഷക മോർച്ച മുൻ സംസ്ഥാന വൈസ്‌ പ്രസിഡന്റുമായ  എം പി രാജൻ, ബിജെപി ചേർപ്പ്‌ മുൻ മണ്ഡലം സെക്രട്ടറി പി കെ ബാബു, സിപിഐ കൂർക്കഞ്ചേരി മുൻ ലോക്കൽ സെക്രട്ടറി ശിവദാസ്‌ മങ്കുഴി, കോർപറേഷൻ മുൻ കൗൺസിലറും സിപിഐ ഒല്ലൂർ മണ്ഡലം കമ്മിറ്റിയംഗവുമായ  രാജൻ പാറമേൽ തുടങ്ങിയവരാണ്‌ സിപിഐ എമ്മുമായി സഹകരിച്ച്‌ പ്രവർത്തിക്കാൻ തീരുമാനിച്ചത്‌. ജില്ലാ സെക്രട്ടറിയറ്റംഗം പി കെ ഷാജൻ സംസാരിച്ചു.-  ഏരിയ സെക്രട്ടറി കെ രവീ-ന്ദ്രൻ സ്വാഗതവും - കൂർക്കഞ്ചേരി  ലോക്കൽ സെക്രട്ടറി ഇ സുനിൽകുമാർ നന്ദിയും - പറഞ്ഞു.

 

17-Aug-2020