പരസ്‌പരം ബഹുമാനവും പിന്തുണയും ഇന്ത്യയും ചൈനയും തമ്മിൽ ആവശ്യമാണെന്നും ചൈന

ഇന്ത്യയുമായുള്ള അഭിപ്രായ വ്യത്യാസം പരിഹരിക്കാൻ തയ്യാറെന്ന്‌ ചൈന. ഇരുരാജ്യങ്ങളും തമ്മിൽ പരസ്‌പരവിശ്വാസം വർധിപ്പിക്കുക, വ്യത്യസ്ത അഭിപ്രായങ്ങൾ രമ്യമായി പരിഹരിക്കുക,  നയതന്ത്രബന്ധം വികസിപ്പിക്കുക എന്നിവയ്ക്കാണ്‌ മുൻഗണന.

ഇന്ത്യയുടെ പരമാധികാരത്തെ വെല്ലുവിളിച്ചവർക്ക്‌ തക്കതായ മറുപടി കൊടുത്തു എന്ന മോഡിയുടെ സ്വാതന്ത്ര്യദിന പ്രസ്‌താവന ശ്രദ്ധിച്ചതായി വിദേശമാധ്യമത്തിന്‌ നൽകിയ പ്രതികരണത്തിൽ ചൈനീസ്‌ വിദേശമന്ത്രാലയ വക്താവ്‌ ഷൗ ലിജിയാൻ വ്യക്തമാക്കി.

 ‘ഞങ്ങൾ അയൽക്കാരാണ്‌. 100 കോടിയിലധികം ജനസംഖ്യയുള്ള വികസ്വര രാജ്യമാണ്‌ ഞങ്ങൾ. അതിനാൽ നതയന്ത്രബന്ധം വികസിപ്പിക്കുന്നത്‌ ഇരുരാജ്യങ്ങൾക്കും മാത്രമായല്ല. ദക്ഷിണേഷ്യയിലെ, -ലോകത്തെ തന്നെ സ്ഥിരതയ്ക്കും സമാധാനത്തിനും സമൃദ്ധിക്കും വേണ്ടിയാണ്‌ –- ലിജിയാൻ പറഞ്ഞു. പരസ്‌പരം ബഹുമാനവും പിന്തുണയും ഇന്ത്യയും ചൈനയും തമ്മിൽ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

18-Aug-2020