നേതാക്കളെയും പ്രവര്‍ത്തകരെയും ഇഎംഎസ് മന്ദിരം ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ സെക്രട്ടറി വി എന്‍ വാസവന്‍ ഹാരമണിയിച്ച് സ്വീകരിച്ചു

ബിജെപി മുന്‍ നിയോജകമണ്ഡലം പ്രസിഡന്റും വിവിധ രാഷ്ട്രീയ കക്ഷികളുടെ നേതാക്കളും പ്രവര്‍ത്തകരും ഉള്‍പ്പെടെ പാലാ ഏരിയായിലെ നൂറ്റിപ്പത്തോളം കുടുംബങ്ങള്‍ സിപിഐ എമ്മില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചു. ബിജെപിയെ കൂടാതെ കോണ്‍ഗ്രസ്, കേരള കോണ്‍ഗ്രസ്, സിപിഐ, എന്‍സിപി എന്നീ പാര്‍ടികളില്‍ നിന്നുള്ളവരടക്കം നൂറ് കണക്കിന് പ്രവര്‍ത്തകരാണ്  സിപിഐ എമ്മിനൊപ്പം എത്തിയത്.  

നേതാക്കളെയും പ്രവര്‍ത്തകരെയും ഇഎംഎസ് മന്ദിരം ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ സെക്രട്ടറി വി എന്‍ വാസവന്‍ ഹാരമണിയിച്ച് സ്വീകരിച്ചു.ബിജെപി മുന്‍ പാലാ നിയോജക മണ്ഡലം പ്രസിഡന്റും നഗരസഭാ കൗണ്‍സിലറുമായ അസ്വ. ബിനു പുളിയ്ക്കണ്ടത്തിന്റെ നേതൃത്വത്തിലാണ് നഗരസഭയിലെ 13, 14, 15 വാര്‍ഡുകളിലെ എണ്‍പതോളം കുടുംബങ്ങളില്‍ നിന്നുള്ള നൂറില്‍പരം പ്രവര്‍ത്തകര്‍ സിപിഐ എമ്മിനൊപ്പമെത്തിയത്.

എന്‍സിപി മുന്‍ സംസ്ഥാന കമ്മിറ്റിയംഗവും വിശ്വകര്‍മ്മ മഹാസഭ മീനച്ചില്‍ താലൂക്ക് യൂണിയന്‍ പ്രസിഡന്റുമായ അനില്‍ ആറുകാക്കല്‍, സിപിഐ മുന്‍ നിയോജകമണ്ഡലം കമ്മിറ്റിയംഗവും കിസാന്‍സഭ ജില്ലാ നേതാവുമായ കെ എസ് രാമചന്ദ്രന്‍ എന്നിവരെയും പാര്‍ടിയിലേക്ക് വരവേറ്റു. കേരളകോണ്‍ഗ്രസ്, കോണ്‍ഗ്രസ് പാര്‍ടികള്‍ വിട്ടുവന്ന മീനച്ചില്‍, രാമപുരം പഞ്ചായത്തുകളില്‍ നിന്നുള്ള പ്രവര്‍ത്തകര്‍ക്കും സ്വീകരണം നല്‍കി.

കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ചേര്‍ന്ന യോഗത്തില്‍ ജില്ലാ സെക്രട്ടറിയറ്റംഗം ലാലിച്ചന്‍ ജോര്‍ജ് അധ്യക്ഷനായി. ജില്ലാ കമ്മിറ്റിയംഗം ആര്‍ ടി മധുസൂദനന്‍, ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി സജേഷ് ശശി, ടി ആര്‍ വേണുഗോപാല്‍, ജോയി കുഴിപ്പാല, വി ജി വിജയകുമാര്‍, ബിനുപുളിയ്ക്കണ്ടം എന്നിവര്‍ സംസാരിച്ചു. ഏരിയാ സെക്രട്ടറി പി എം ജോസഫ് സ്വാഗതവും കെ എസ് രാജു നന്ദിയും പറഞ്ഞു.

20-Aug-2020