അമേരിക്കയേക്കാളും ബ്രസീലിനേക്കാളും കൂടുതൽ പ്രതിദിന രോഗികൾ ഇന്ത്യയിൽ തുടരുകയാണ്‌

രാജ്യത്ത്‌ പ്രതിദിന കോവിഡ്‌ ബാധിതർ എഴുപതിനായിരം കടന്നു. 24 മണിക്കൂറിനുള്ളിൽ 70067 രോഗികൾ. 918 മരണം. ആകെ രോഗികൾ 31 ലക്ഷം കടന്നു. മരണം 57500 ലേറെയായി. ചികിത്സയിലുള്ളവർ ഏഴു ലക്ഷം കടന്നു.

24 മണിക്കൂറിൽ 57989 പേർ രോഗമുക്തരായി. ആകെ രോഗമുക്തർ 22.80 ലക്ഷത്തിലേറെ. രോഗമുക്തി നിരക്ക്‌ 75 ശതമാനത്തോട്‌ അടുത്തു. മരണനിരക്ക്‌ 1.86 ശതമാനം‌. 24 മണിക്കൂറിൽ 801147 പരിശോധന. ആകെ പരിശോധന 3.53 കോടിക്ക്‌ അടുത്തു.

പരിശോധനാ നിരക്ക്‌ ദശലക്ഷം പേരിൽ 25574 എന്ന നിലയിലാണ്‌. കേരളത്തിൽ പരിശോധനാനിരക്ക്‌ നാൽപ്പതിനായിരത്തോട്‌ അടുത്തു. അമേരിക്കയേക്കാളും ബ്രസീലിനേക്കാളും കൂടുതൽ പ്രതിദിന രോഗികൾ ഇന്ത്യയിൽ തുടരുകയാണ്‌. ശനിയാഴ്‌ച അമേരിക്കയിൽ 43829 ഉം ബ്രസീലിൽ 46210 രോഗികളുമാണ്‌. മധ്യപ്രദേശ്‌ ആരോഗ്യമന്ത്രി പ്രഭുറാം ചൗധരിക്ക് കോവിഡ്. മന്ത്രി തന്നെയാണ് ഇക്കാര്യം ട്വീറ്റ് ചെയ്തത്. മുഖ്യമന്ത്രിയെ കൂടാതെ മധ്യപ്രദേശിൽ രോഗം ബാധിക്കുന്ന ഏഴാമത്തെ മന്ത്രിയാണ് പ്രഭുറാം ചൗധരി.

24-Aug-2020