130 വോട്ടുകളിൽ 88 വോട്ട്‌ ശ്രേയാംസ്‌കുമാറിന്‌ ലഭിച്ചു

രാജ്യസഭ തിരഞ്ഞെടുപ്പിൽ സ്‌ഥാനാർത്ഥി എം വി ശ്രേയാംസ്‌ കുമാർ വിജയിച്ചു. 136 വോട്ടുകളിൽ പോൾ ചെയ്‌ത 130 വോട്ടുകളിൽ 88 വോട്ട്‌ ശ്രേയാംസ്‌കുമാറിന്‌ ലഭിച്ചു.

എതിർസ്‌ഥാനാർഥി യുഡിഎഫിലെ ലാൽ വർഗീസ്‌ കൽപകവാടിക്ക്‌ 41 വോട്ടും  ലഭിച്ചു. ഒരു വോട്ട്‌ അസാധുവായി. രാവിലെ പത്തിനാരംഭിച്ച പോളിങ് വൈകിട്ട്‌ നാലിന്‌  അവസാനിച്ചു.

 

24-Aug-2020