മൂന്നുദിവസത്തെ ഇടവേളയ്‌ക്കുശേഷം രാജ്യത്ത് വീണ്ടും കോവിഡ് മരണം 1000 കടന്നു
അഡ്മിൻ
കോവിഡ് സ്ഥിതി രൂക്ഷമായ മഹാരാഷ്ട്രയിൽ ബുധനാഴ്‌ച 17433 രോഗികള്‍, മരണം 292. സംസ്ഥാനത്ത് ആകെ രോഗികള്‍ എട്ടുലക്ഷം കടന്നു. ആകെ മരണം കാൽ ലക്ഷത്തിലേറെ. മുംബൈയിൽ ബുധനാഴ്‌ച 1622 രോഗികൾ. ആകെ ഒന്നര ലക്ഷത്തോളം രോഗികള്‍, മരണം 7724.
ആന്ധ്രയിൽ 10392 രോഗികളും 72 മരണവും. ആകെ രോഗികള്‍ നാലര ലക്ഷം കടന്നു. മരണം നാലായിരത്തിലേറെ. തമിഴ്‌നാട്ടിൽ 5990 രോഗികളും 98 മരണവും. ആകെ മരണം 7500 ലേറെ. കർണാടകയിൽ 9860 രോഗികള്‍, 113 മരണം. യുപിയിൽ 5682 രോഗികള്‍, 74 മരണം. ഡൽഹിയിൽ 2509 രോഗികള്‍, 19 മരണം. ബംഗാളിൽ 2976 രോഗികള്‍, 56 മരണം. ബിഹാറിൽ 1969 രോഗികളും 13 മരണവും. തെലങ്കാനയിൽ 2892 കേസുകളും 10 മരണവും. ഒഡിഷയിൽ 3219 കേസുകളും 11 മരണവും. ഗുജറാത്തിൽ 1305 കേസുകളും 12 മരണവും.
രാജ്യത്ത് രോഗികള്‍ 38 ലക്ഷം
മൂന്നുദിവസത്തെ ഇടവേളയ്‌ക്കുശേഷം രാജ്യത്ത് വീണ്ടും കോവിഡ് മരണം 1000 കടന്നു. 24 മണിക്കൂറില്‍ 1045 പേർ മരിച്ചെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 78,357 പേർകൂടി രോഗബാധിതരായി. ആകെ രോഗികള്‍ 38 ലക്ഷവും മരണം 67,000ഉം കടന്നു.
24 മണിക്കൂറില്‍ 62,026 രോഗമുക്തര്‍. ആകെ 29 ലക്ഷത്തിലേറെപേര്‍ക്ക് രോഗം ഭേദമായി. ചികിത്സയിലുള്ളവരുടെ എണ്ണം എട്ടുലക്ഷം കടന്നു. മരണനിരക്ക് 1.76 ശതമാനം. മരിച്ചവരിൽ 79 ശതമാനവും മറ്റ് അസുഖങ്ങൾകൂടിയുള്ളവര്‍. മരിച്ചവരിൽ 51 ശതമാനവും 60 വയസ്സിന് മുകളിലുള്ളവര്‍.
ചെന്നൈയില്‍ നാലിലൊരാള്‍ രോഗി
സമൂഹവ്യാപനം മനസ്സിലാക്കാന്‍ ചെന്നൈയിൽ നടത്തിയ സെറോ സർവേയിൽ നാലിലൊന്നു പേർ രോഗബാധിതരാണെന്ന് കണ്ടെത്തി. 12,000 സാമ്പിള്‍ ശേഖരിച്ചതില്‍ 2673 രോഗികള്‍. ഡൽഹിയിലെ സെറോ സർവേയിലും നാലിലൊന്ന് പേർ രോഗികളെന്ന് കണ്ടെത്തിയിരുന്നു.
പുണെയിൽ 53 ശതമാനം പേരും മുംബൈയിലെ ചേരികളിൽ 57 ശതമാനം പേരും രോഗബാധിതരാണെന്ന് നേരത്തേ സെറോ സർവേയിൽ കണ്ടെത്തിയിരുന്നു.
ആഭ്യന്തര വിമാനസർവീസ് 60 ശതമാനമാക്കി
കോവിഡിനെ തുടർന്ന് വെട്ടിക്കുറച്ച ആഭ്യന്തര വിമാനസർവ്വീസുകൾ 60 ശതമാനം വരെയാക്കി പുനരാരംഭിക്കാൻ കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ അനുമതി. 45 ശതമാനം വരെ സർവ്വീസ് നടത്താനാണ് വിമാനക്കമ്പനികൾക്ക് അനുമതിയുണ്ടായിരുന്നത്.
നിർത്തിവെച്ച ആഭ്യന്തര വിമാനസർവ്വീസ് മെയ് 25 മുതലാണ് പുനരാരംഭിച്ചത്. തുടക്കത്തിൽ 33 ശതമാനം വരെ സർവ്വീസുകൾക്കായിരുന്നു അനുമതി. ജൂൺ 26 മുതൽ സർവ്വീസുകളുടെ എണ്ണം 45 ശതമാനത്തിലേക്ക് ഉയർത്തി.
മെട്രോയില്‍ രോഗമില്ലാത്തവര്‍ മാത്രം
കോവിഡ് വ്യാപന പശ്ചാത്തലത്തിൽ രാജ്യത്ത് ഇപ്പോൾ നടന്നുവരുന്ന വിവിധ പരീക്ഷകളും സെപ്‌തംബർ ഏഴുമുതൽ ആരംഭിക്കാനിരിക്കുന്ന മെട്രോ റെയിൽ സർവീസുകളും ഏതുവിധമാകണം എന്ന് നിർദേശിച്ച് കേന്ദ്രം മാനദണ്ഡം പുറത്തിറക്കി. മെട്രോ റെയിലിൽ രോഗലക്ഷണങ്ങൾ ഇല്ലാത്തവർക്കുമാത്രം പ്രവേശനം. ഒന്നിൽ കൂടുതൽ ലൈനുകളുള്ള മെട്രോകൾ സെപ്‌തംബർ ഏഴുമുതൽ വ്യത്യസ്‌ത ദിവസങ്ങളിൽ പ്രവർത്തിച്ചുതുടങ്ങാം.
സെപ്‌തംബർ പന്ത്രണ്ടോടെ എല്ലാ ലൈനുകളും പ്രവർത്തിപ്പിക്കാം.- മാസ്‌ക് നിർബന്ധം. കണ്ടെയ്‌ൻമെന്റ് സോണുകളിൽ സ്‌റ്റോപ്പില്ല.ഒക്‌ടോബർവരെ മുംബൈ മെട്രോ റെയിൽ ഓടിക്കില്ല. മറ്റ് മെട്രോ റെയിൽ സർവീസുകളെല്ലാം സെപ്‌തംബർ ഏഴുമുതൽ പ്രവർത്തിച്ചുതുടങ്ങും.
പരീക്ഷാ നടത്തിപ്പ്
പരീക്ഷകൾക്ക് ഇരിപ്പിടം ക്രമീകരിക്കേണ്ടത് ആറടി അകലം പാലിച്ചായിരിക്കണം. കണ്ടെയ്‌ൻമെന്റ് സോണുകളിൽ പരീക്ഷാകേന്ദ്രം പാടില്ല, കണ്ടെയ്‌ൻമെന്റ് സോണുകളിലുള്ള വിദ്യാർഥികൾക്ക് പിന്നീട് അവസരം നൽകണം, പരീക്ഷയ്‌ക്ക് മുമ്പും ശേഷവും കേന്ദ്രങ്ങൾ അണുവിമുക്തമാക്കണം,- പ്രത്യേക എൻട്രി–- എക്‌സിറ്റ് കവാടങ്ങൾ വേണം,ഗർഭിണികൾ, പ്രായമുള്ളവർ തുടങ്ങി ഹൈറിസ്‌ക് വിഭാഗത്തിൽപ്പെടുന്നവരെ പരീക്ഷാ ഡ്യൂട്ടിക്ക് നിയോഗിക്കരുത്.
03-Sep-2020
അഡ്മിൻ
അഡ്മിൻ
അഡ്മിൻ
അഡ്മിൻ
അഡ്മിൻ