പത്തനംതിട്ട സിപിഐ എം ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു പ്രവർത്തകരെ രക്തഹാരമണിയിച്ച് സ്വീകരിച്ചു
അഡ്മിൻ
പത്തനംതിട്ട/പൂമരുതിക്കുഴി> തിരുവോണദിവസം കോൺഗ്രസ് നടത്തിയ അരുംകൊലയിൽ പ്രതിഷേധിച്ച് പാർടി ബന്ധം ഉപേക്ഷിച്ച് 16 കുടുംബങ്ങളിലെ അംഗങ്ങൾ സിപിഐ എംനോടൊപ്പം. സമൂഹമനഃസാക്ഷിയെ ഞെട്ടിച്ച വെഞ്ഞാറമൂട്ടിലെ ഇരട്ട കൊലപാതകത്തിൽ കേരളമാകെ പ്രതിഷേധം അലയടിക്കുമ്പോഴാണ് നീണ്ടകാലം കോൺഗ്രസിൽ നേതൃത്വപരമായ പങ്ക് വഹിച്ചവരുൾപ്പെടെ, അതെല്ലാം ഉപേക്ഷിച്ച് മനുഷ്യസ്‌നേഹത്തിന്റെ പതാക വാഹകരായ സിപിഐ എമ്മിനോടൊപ്പം ചേരാൻ തീരുമാനിച്ചത്.
കലഞ്ഞൂർ പൂമരുതികുഴി പ്രദേശത്തെ മഹിള കോൺഗ്രസ് നേതാവ് അമ്പിളിയുടെ നേതൃത്വത്തിൽ സജീവ കോൺഗ്രസ് പ്രവർത്തകരായിരുന്ന പതിനാറുപേരും അവരുടെ കുടുംബാഗങ്ങളും കോൺഗ്രസ് ബന്ധം ഉപേക്ഷിച്ച് പോന്നത്.
പൂമരുതികുഴി ബ്രാഞ്ച് സംഘടിപ്പിച്ച പ്രതിഷേധ ധർണയിൽ സിപിഐ എം ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു പ്രവർത്തകരെ രക്തഹാരമണിയിച്ച് സ്വീകരിച്ചു. കൊടുമൺ ഏരിയ കമ്മിറ്റി അംഗങ്ങളായ എസ് രാജേഷ്, രഘു ഓലിക്കൽ , കലഞ്ഞൂർ പഞ്ചായത്ത് പ്രസിഡന്റ് മനോജ് എന്നിവർ പങ്കെടുത്തു.