ഇ ശ്രീധരന്റെ സഹായം അഭ്യർത്ഥിക്കുമെന്നും മുഖ്യമന്ത്രി

സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ പാലാരിവട്ടം മേൽപ്പാലം കഴിയുന്നത്ര വേഗത്തിൽ പൊളിച്ച് പുതിയത് നിർമിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഈ രംഗത്ത് വിദഗ്ധനായ ഇ ശ്രീധരനെപ്പോലുള്ളവരുടെ അഭിപ്രായം അനുസരിച്ചാണ് സർക്കാർ ആദ്യം മുതൽ നിലപാട് സ്വീകരിച്ചത്. അതാണ് സുപ്രീംകോടതി അംഗീകരിച്ചിരിക്കുന്നത്. തുടർനടപടികളിൽ ഇ ശ്രീധരന്റെ പങ്കാളിത്തം ഉണ്ടാക്കാൻ സർക്കാർ ശ്രമിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

പാലം അഴിമതി കേസ് അന്വേഷണം കൃത്യമായി നടക്കുന്നുണ്ട്. എന്തോ കാരണത്താൽ വാർത്തയാകുന്നില്ല എന്നേയുള്ളൂ. അന്വേഷണം അതിന്റെ അവസാന ഘട്ടത്തിലേക്ക് എത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

22-Sep-2020