ബാംഗ്ലൂരില്‍ സ്വപ്‌നയ്ക്ക് കൂടൊരുക്കിയത് നരേന്ദ്രമോഡി നിരീക്ഷിച്ച വിവാദ യുവതി.
അഡ്മിൻ
യു എ ഇ കോണ്‍സുലേറ്റിന്റെ നയതന്ത്ര ബാഗേജ് വഴി സ്വര്‍ണ്ണകള്ളക്കടത്ത് നടത്തിയ കേസില്‍ ബി ജെ പിയുടെ ഉന്നത ബന്ധങ്ങളുടെ സൂചനകള്‍ പുറത്ത്. പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ അടുപ്പക്കാരിയ്ക്ക് ഉടമസ്ഥാവകാശമുള്ള ബാംഗ്ലൂരിലെ ഹോട്ടലില്‍ ആണ് സ്വപ്‌നാ സുരേഷ് കേരളത്തില്‍ നിന്നും ഒളിച്ചുപോയി താമസിച്ചതെന്ന വിവരമാണ് പുറത്തുവന്നത്.
നരേന്ദ്രമോഡി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കുമ്പോള്‍ 2009 ആഗസ്ത് 18, 21, 22 തിയ്യതികളില്‍ ഈ വിവാദ യുവതിക്ക് നരേന്ദ്രമോഡി നിരന്തരം എസ് എം എസും ഇ മെയിലും അയച്ചിരുന്നതായി ട്രൂത്ത് ഓഫ് ഗുജറാത്ത്. കോം എന്ന വെബ്‌സൈറ്റിലൂടെ പ്രമുഖ അഭിഭാഷകനായ മുകുള്‍ സിന്‍ഹ വെളിപ്പെടുത്തിയിട്ടുണ്ട്.
ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കുമ്പോള്‍ നരേന്ദ്രമോഡി സസ്‌പെന്‍ഡ് ചെയ്ത ഐ എ എസ് ഉദ്യോഗസ്ഥന്‍ പ്രദീപ് ശര്‍മ്മ, കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തില്‍ നരേന്ദ്രമോഡിക്ക് വളരെ നേരത്തെ തന്നെ ഈ യുവതിയെ അറിയാമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. യുവതിയുടെ ദൃശ്യങ്ങളുള്ള ഒരു സി ഡി തന്റെ പക്കലുണ്ടെന്ന സംശയം കാരണമാണ് മോഡി തന്നെ കള്ളക്കേസില്‍ കുടുക്കിയതെന്നാണ് അന്ന് പ്രദീപ് ശര്‍മ്മ പറഞ്ഞത്. ഗുജറാത്തിലെ പ്രശസ്തമായ ഗുലൈല്‍ ന്യൂസ് പോര്‍ട്ടല്‍ ബാംഗ്ലൂര്‍ യുവതിയും മോഡിയും നില്‍ക്കുന്ന ഫോട്ടോ പുറത്തുവിട്ടിരുന്നു.
മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോഡി ബാംഗ്ലൂര്‍ യുവതിയുടെ കുടുംബത്തിന് വഴിവിട്ട സഹായങ്ങള്‍ നല്‍കിയതായി ആരോപണമുയര്‍ന്നിരുന്നു. ബാംഗ്ലൂരിലുള്ള യുവതിയുടെ സ്വത്തുവകകള്‍ മോഡിയുടെ സഹായത്തോടെ സ്വരൂപിച്ചതാണെന്ന സൂചനകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.
മോഡി ഭരണകാലത്ത് ഗുജറാത്ത് പോലീസിലെ ഭീകരവിരുദ്ധ സ്‌ക്വാഡിലെ എസ് പിയും ഐ പി എസ് ഉദ്യോഗസ്ഥനുമായിരുന്ന ജി എല്‍ സിംഘാല്‍ സി ബി ഐക്ക് സമര്‍പ്പിച്ച രഹസ്യസംഭാഷണങ്ങളുടെ പകര്‍പ്പ് പുറത്തുവന്നപ്പോള്‍ നിരീക്ഷണം സംബന്ധിച്ചും വഴിവിട്ട സഹായങ്ങള്‍ സംബന്ധിച്ചുമുള്ള വിശദാംശങ്ങള്‍ പുറത്തുവന്നിരുന്നു.
മൂന്ന് കേന്ദ്ര ഏജന്‍സികള്‍ മൂന്നുമാസക്കാലമായി അന്വേഷിച്ചിട്ടും സ്വര്‍ണകള്ളക്കടത്ത് കേസിലെ പ്രതികളായ സ്വപ്‌ന സുരേഷും സന്ദീപ് നായരും ബാംഗ്ലൂരില്‍ ഒളിവില്‍ കഴിഞ്ഞ ഹോട്ടലിനെ പറ്റിയും അവിടെ സുരക്ഷിത താവളമൊരുക്കിയവരെ കുറിച്ചും അന്വേഷണം നടത്തിയിട്ടില്ല. ബി ജെ പി - ആര്‍ എസ് എസ് ടെലിവിഷന്‍ ചാനലായ ജനത്തിന്റെ കോര്‍ഡിനേറ്റിംഗ് എഡിറ്റര്‍ അനില്‍ നമ്പ്യാര്‍ സ്വപ്‌ന സുരേഷിന് സഹായവുമായി നിരന്തം ബന്ധപ്പെട്ടത് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്റെ നിര്‍ദേശത്തെ തുടര്‍ന്നാണെന്ന സൂചനകള്‍ പുറത്തുവന്നിട്ടും ഗൗരവത്തോടെ ആ വെളിപ്പെടുത്തലുകള്‍ പരിശോധിക്കാന്‍ അന്വേഷണ ഏജന്‍സികള്‍ തയ്യാറായിട്ടില്ല. വി മുരളീധരൻ പറഞ്ഞതനുസരിച്ച് അനിൽ നമ്പ്യാരാണ് സ്വപ്ന സുരേഷിന് ബാംഗ്ലൂരിൽ താമസ സൗകര്യം ഒരുക്കിയത് എന്നാണ് ഉയരുന്ന ആക്ഷേപം.
ബി ജെ പി നേതൃത്വം സ്വര്‍ണ്ണകള്ളക്കടത്ത് കേസിന്റെ അന്വേഷണത്തില്‍ പരിഭ്രാന്തരാകുന്നതും അന്വേഷണത്തെ വഴി തിരിച്ചുവിടാന്‍ ശ്രമിക്കുന്നതും നരേന്ദ്രമോഡിയുമായി അടുപ്പമുള്ള വിവാദ വനിതയുമായുള്ള ബന്ധം പുറത്തുവരുന്നതില്‍ ഭയം പൂണ്ടെന്നാണ് മനസിലാക്കുന്നത്. കേന്ദ്രമന്ത്രി വി മുരളീധരന്‍ അന്വേഷണത്തില്‍ ഇടപെടുന്നതും ഏജന്‍സികളെ സ്വാധീനിക്കാനെന്ന പോലെ പ്രസ്താവനകള്‍ നടത്തുന്നതും മോഡിയുടെ പ്രീതിക്ക് വേണ്ടിയാണെന്നാണ് എതിര്‍ ചേരിയിലുള്ള ബി ജെ പി നേതാക്കള്‍ പറയുന്നത്.
25-Sep-2020
അഡ്മിൻ
അഡ്മിൻ
അഡ്മിൻ
അഡ്മിൻ
അഡ്മിൻ