യുവമോർച്ചാ സംസ്ഥാന സെക്രട്ടറി ശ്യാംരാജാണ് പരസ്യമായി കൊലവിളി നടത്തിയത്
അഡ്മിൻ
ന്ത്രി ജെ മേഴ്‌സികുട്ടിയമ്മയുടെ മക്കളേയും, പൊലീസ് ഉദ്യോഗസ്ഥരുടെ ഭാര്യേയും കുട്ടികളേയും തെരഞ്ഞ് പിടിച്ച് വീടുകയറി ആക്രമിക്കുമെന്ന് യുവമോർച്ച നേതാവ്. യുവമോർച്ചാ സംസ്ഥാന സെക്രട്ടറി ശ്യാംരാജാണ് പരസ്യമായി കൊലവിളി നടത്തിയത്.
മന്ത്രിയും പൊലീസുകാരും അവരുടെ വീട്ടുകാരും എവിടെയൊക്കെയാണെന്നും എപ്പോഴാണ് തിരിച്ച് വീട്ടിലേക്ക് വരുന്നതെന്നുമുള്ള മുഴുവൻ വിവരങ്ങളും തങ്ങളുടെ പക്കലുണ്ടെന്നും ശ്യാംരാജ് പറഞ്ഞു. മേഴ്‌സിക്കുട്ടിയമ്മയുടെ ഓഫീസിലേക്ക യുവമോർച്ച നടത്ത മാർച്ച് ഉദ്ഘാടനം ചെയ്‌ത് സംസാരിക്കുന്നതിനിടെയാണ് ശ്യാംരാജ് കൊലവിളി പ്രസംഗം നടത്തിയത്.
പാരിപ്പള്ളിയിൽ വെച്ച് മന്ത്രി കെ ടി ജലീലിന്റെ കാറിനു കുറുകെ കാറിട്ട് അപായപ്പെടുത്താൻ ശ്രമിച്ച കേസിലെ യുവമോർച്ച പ്രവർത്തകരായ പിടികിട്ടാപുള്ളികളെ പൊലീസ് അന്വേഷിക്കുന്നതാണ് പ്രകോപനത്തിന് കാരണം. പ്രതികളെ അന്വേഷിച്ച് വീട്ടിലെത്തുന്ന പൊലീസുകാരെ തെരഞ്ഞു പിടിച്ച് വീട്ടിൽ കയറി ആക്രമിക്കുമെന്നാണ് ഭീഷണി.