പറഞ്ഞതെല്ലാം പച്ചക്കള്ളം. മുരളീധരന് കുരുക്ക് മുറുകുന്നു

കേന്ദ്രമന്ത്രി വി മുരളീധരൻ പറഞ്ഞ വിശദീകരണങ്ങൾ പച്ചക്കള്ളമെന്ന് തെളിയുന്ന വസ്തുതകൾ പുറത്തുവന്നതോടെ അബുദാബി മന്ത്രിതല സമ്മേളനത്തിൽ പി ആർ ഏജൻസി ഉടമ സ്‌മിതാ മേനോനെ മുരളീധരൻ പങ്കെടുപ്പിച്ചത്‌ വഴിവിട്ട രീതിയിലാണെന്ന് വ്യക്തമായി.

ഇന്ത്യൻ ഔദ്യോഗിക പ്രതിനിധി സംഘത്തിൽ സ്മിതാ മേനോനെ ഉൾപ്പെടുത്താൻ മുരളീധരൻ നേരിട്ട് ഇടപെടുകയായിരുന്നു. വിദേശകാര്യ വകുപ്പ്‌ പുറത്തുവിട്ട സമ്മേളനത്തിന്റെ യു ട്യൂബ്‌ ദൃശ്യങ്ങളിൽ നിന്നും സ്മിതാ മേനോൻ ഔദ്യോഗിക പ്രതിനിധിയായാണ് പങ്കെടുക്കുന്നത് എന്ന് വ്യക്തമാണ്. കേന്ദ്ര മന്ത്രി വി മുരളീധരനൊപ്പം സ്‌മിതാ മേനോൻ ഡയസിൽ തന്നെയാണ് ഇരിക്കുന്നത്‌. ഇത് ദൃശ്യങ്ങളിൽ നിന്നും വ്യക്തമാവും. സമ്മേളനത്തിൽ പങ്കെടുത്ത ഒരു മാധ്യമ പ്രതിനിധിയും സ്മിതാ മേനോൻ വേദി പങ്കിട്ടത് പോലെ ഇരുന്നിട്ടില്ല. ഇതോടെ മാധ്യമപ്രവർത്തക എന്ന നിലയ്‌ക്കാണ്‌ സ്‌മിത സമ്മേളനത്തിൽ പങ്കെടുത്തതെന്ന മുരളീധരന്റെ വാദം പൊളിയുകയാണ്.

സന്ദർശക വിസയിൽ യുഎഇയിലെത്തിയ സ്‌മിതാ മേനോനെ പ്രോട്ടോകോൾ ലംഘിച്ചാണ്‌ മുരളീധരൻ ഇന്ത്യൻ ഔദ്യോഗിക സംഘത്തിൽ ഉൾപ്പെടുത്തിയത്‌‌.  മന്ത്രിതല സമ്മേളനത്തിൽ കേന്ദ്രമന്ത്രി മുരളീധരന് സംസാരിക്കാനുള്ള കുറിപ്പ് തയ്യാറാക്കി നൽകിയത് സ്മിത മേനോൻ ആണെന്നും ആരോപണം ഉയരുന്നുണ്ട്. സമ്മേളനത്തിൽ പങ്കെടുത്ത പലർക്കും സ്മിതയെ പരിചയപ്പെടുത്താനും വി മുരളീധരൻ മുൻകൈ എടുത്തിരുന്നു. ഒരു കേന്ദ്ര മന്ത്രി മഹിളാമോർച്ചയുടെ കേരളത്തിലെ ഒരു ഭാരവാഹിയെ ഇത്തരത്തിൽ കൂടെ കൊണ്ടുനടക്കുന്നത് എന്തിനാണെന്നാണ് ബി ജെ പിയിൽ നിന്നുതന്നെ ചോദ്യം ഉയരുന്നത്.

വി മുരളീധരനെതിരായ പരാതി ബിജെപി കേന്ദ്ര നേതൃത്വം  ഗൗരവത്തിലെടുത്തതോടെ വീഡിയോ ദൃശ്യങ്ങൾ കേന്ദ്ര നേതൃത്വത്തിന് എത്തിക്കാൻ കേരളത്തിലെ ബി ജെ പി നേതാക്കൾ ശ്രമിച്ചത് ഇപ്പോൾ വിവാദമായിരിക്കയാണ്. വിവിധ രാജ്യങ്ങളിലെ വിദേശകാര്യമന്ത്രിമാരും നയതന്ത്ര പ്രതിനിധികളും പങ്കെടുത്ത സമ്മേളനത്തിൽ മുരളീധരൻ നയതന്ത്ര ചട്ടങ്ങളും സത്യപ്രതിജ്ഞാ ലംഘനവും നടത്തിയെന്നാണ്‌ ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ വിലയിരുത്തൽ. പ്രധാനമന്ത്രിയും ഈ വിഷയത്തിൽ മുരളീധരനെ പിന്തുണക്കുന്നില്ല എന്നാണ് ബി ജെ പി കേന്ദ്ര നേതൃത്വം വ്യക്തമാക്കുന്നത്.

മുരളീധരനെതിരായ പരാതിയിൽ പ്രധാനമന്ത്രിയുടെ ഓഫീസ്‌ വിദേശകാര്യ മന്ത്രാലയത്തോട്‌ വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്‌. വിശദീകരണത്തിനൊപ്പം സമ്മേളനത്തിന്റെ യു ട്യൂബ്‌ ദൃശ്യങ്ങളും ഉൾക്കൊള്ളിക്കും. അതെ സമയം വി മുരളീധരൻ ആർ എസ് എസ് നേതൃത്വവുമായി ബന്ധപ്പെട്ട് തനിക്ക് പിന്തുണ ഉറപ്പിക്കാനുള്ള നീക്കവുമായി മുന്നോട്ടുപോവുകയാണ്.

അബുദാബി മന്ത്രിതല സമ്മേളനത്തിൽ പി ആർ ഏജൻസി ഉടമ സ്‌മിതാ മേനോനെ പങ്കെടുപ്പിച്ചത്‌ ഇന്ത്യൻ ഔദ്യോഗിക പ്രതിനിധി സംഘത്തിൽ ഉൾപ്പെടുത്തി. വിദേശകാര്യ വകുപ്പ്‌ പുറത്തുവിട്ട സമ്മേളനത്തിന്റെ യു ട്യൂബ്‌ ദൃശ്യങ്ങളാണ്‌ ഇത്‌ സ്ഥിരീകരിക്കുന്നത്‌. കേന്ദ്ര മന്ത്രി വി മുരളീധരനൊപ്പം സ്‌മിതാ മേനോൻ ഡയസിൽ ഇരിക്കുന്നത്‌ ദൃശ്യങ്ങളിൽ വ്യക്തം‌. ഇതോടെ മാധ്യമപ്രവർത്തക എന്ന നിലയ്‌ക്കാണ്‌ സ്‌മിത സമ്മേളനത്തിൽ പങ്കെടുത്തതെന്ന മുരളീധരന്റെ വാദം പൊളിഞ്ഞു.  സന്ദർശക വിസയിൽ യുഎഇയിലെത്തിയ സ്‌മിതാ മേനോനെ പ്രോട്ടോകോൾ ലംഘിച്ചാണ്‌ മുരളീധരൻ ഇന്ത്യൻ ഔദ്യോഗിക സംഘത്തിൽ ഉൾപ്പെടുത്തിയത്‌‌.  മന്ത്രിതല സമ്മേളനത്തിൽ കേന്ദ്രമന്ത്രി പ്രസംഗിക്കുന്ന സമയത്ത്‌ സ്‌മിത പിറകിൽ നോക്കിയിരിക്കുന്ന വീഡിയോ ദൃശ്യങ്ങളാണ്‌ വിദേശകാര്യ വകുപ്പിന്റെ യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്‌തിട്ടുള്ളത്‌. 2019 നവംബർ എട്ടിനാണ്‌ ഈ വീഡിയോ അപ്‌ലോഡ്‌ ചെയ്‌തത്‌.

വി മുരളീധരനെതിരായ പരാതി ബിജെപി കേന്ദ്ര നേതൃത്വം  ഗൗരവത്തിലെടുത്തതോടെയാണ്‌ ഈ‌ ദൃശ്യങ്ങൾ പുറത്തുവന്നത്‌. 22 രാജ്യങ്ങളിലെ വിദേശകാര്യമന്ത്രിമാരും നയതന്ത്ര പ്രതിനിധികളും പങ്കെടുത്ത സമ്മേളനത്തിൽ മുരളീധരൻ നയതന്ത്ര ചട്ടങ്ങളും സത്യപ്രതിജ്ഞാ ലംഘനവും നടത്തിയെന്നാണ്‌ ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ വിലയിരുത്തൽ. രാജ്യാന്തരതലത്തിൽ ഇന്ത്യക്ക്‌ അവമതിപ്പുളവാക്കിയെന്നാണ്‌ അനുമാനം.

സ്‌മിതാ മേനോൻ മാധ്യമപ്രവർത്തക എന്ന നിലയ്‌ക്കാണ്‌ പങ്കെടുത്തതെന്നും ആർക്ക്‌ വേണമെങ്കിലും ഇതിന്‌ അനുമതി നൽകുമായിരുന്നുവെന്നും പറഞ്ഞാണ്‌‌ മുരളീധരൻ പിടിച്ചുനിന്നത്‌. എന്നാൽ, പുറത്തുവന്ന ദൃശ്യങ്ങൾ ആ കള്ളം പൊളിച്ചു. മുരളീധരനെതിരായ പരാതിയിൽ പ്രധാനമന്ത്രിയുടെ ഓഫീസ്‌ വിദേശകാര്യ മന്ത്രാലയത്തോട്‌ വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്‌. വിശദീകരണത്തിനൊപ്പം സമ്മേളനത്തിന്റെ യു ട്യൂബ്‌ ദൃശ്യങ്ങളും ഉൾക്കൊള്ളിച്ചേക്കും.

Read more: https://www.deshabhimani.com/news/kerala/news-kerala-10-10-2020/900206

10-Oct-2020