ലോകത്ത് കോവിഡ് ഇരയായവരുടെ എണ്ണം 10.80 ലക്ഷത്തിലേക്ക്
അഡ്മിൻ
ലോകത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 10.80 ലക്ഷത്തിലേക്ക് അടുക്കുന്നു. ഇതുവരെ 1,077,190 പേർക്ക് വൈറസ് ബാധയേത്തുടർന്ന് ജീവൻ നഷ്ടപ്പെട്ടെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. വേൾഡോ മീറ്ററും ജോണ്സ്ഹോപ്കിൻസ് സർവകലാശാലയും പുറത്തു വിട്ട കണക്കുകൾ പ്രകാരമാണിത്. ആഗോള വ്യാപകമായി കോവിഡ് ബാധിതരുടെ എണ്ണം മൂന്ന് കോടി 75 ലക്ഷത്തിലേക്ക് അടുക്കുകയാണ്. 37,448,771 പേർക്ക് ഇതുവരെ കോവിഡ് ബാധിച്ചെന്നാണ് റിപ്പോർട്ട്. 28,097,779 പേർ രോഗമുക്തി നേടിയെന്നും കണക്കുകളിൽ നിന്ന് വ്യക്തമാകുന്നുണ്ട്.
അമേരിക്ക, ഇന്ത്യ, ബ്രസീൽ, റഷ്യ, കൊളംബിയ, സ്പെയിൻ, അർജൻറീന, പെറു, മെക്സിക്കോ, ഫ്രാൻസ് എന്നീ രാജ്യങ്ങളാണ് കോവിഡ് ബാധിതരുടെ എണ്ണത്തിൽ ആദ്യ പത്തിലുള്ളത്. പ്രതിദിന രോഗികളുടെ വർധനവിൽ ഇന്ത്യയാണ് മുന്നിൽ 24 മണിക്കൂറിനിടെ 74,535 പേർക്കാണ് ഇന്ത്യയിൽ വൈറസ് ബാധിച്ചത്. രോഗബാധയിൽ ഒന്നാമത് നിൽക്കുന്ന അമേരിക്കയിൽ 50,000നടുത്ത് ആളുകൾക്കാണ് (48,969) കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം ബാധിച്ചത്. പ്രതിദിന കോവിഡ് മരണങ്ങളുടെ കണക്കിലും ഇന്ത്യയാണ് മുന്നിൽ. 24 മണിക്കൂറിനിടെ ഇന്ത്യയിൽ 921 പേർക്കാണ് വൈറസ് ബാധിച്ച് ജീവൻ നഷ്ടമായത്. അതേസമയത്ത്, അമേരിക്കയിൽ 607 പേർ 24 മണിക്കൂറിനിടെ കോവിഡ് ബാധിതരായി മരണമടഞ്ഞു.
ആദ്യ 10നു ശേഷമുള്ള 15 രാജ്യങ്ങളിൽ കോവിഡ് ബാധിതരുടെ എണ്ണം രണ്ടു ലക്ഷത്തിനും മുകളിലാണ്. ദക്ഷിണാഫ്രിക്ക, ബ്രിട്ടൻ, ഇറാൻ, ചിലി, ഇറാക്ക, ബംഗ്ലാദേശ്, ഇറ്റലി,സൗദി അറേബ്യ, ഫിലിപ്പീൻസ്, തുർക്കി, ഇന്തോനീഷ്യ, ജർമനി, പാക്കിസ്ഥാൻ, ഇസ്രയേൽ, ഉക്രെയ്ൻ എന്നിവയാണ് ഈ 15 രാജ്യങ്ങൾ. കാനഡയും, നെതർലൻഡ്സും, റൊമേനിയയും, മൊറോക്കോയും ഇക്വഡോറും ഉൾപ്പെടെ 18 രാജ്യങ്ങളിൽ ഒരു ലക്ഷത്തിനു മുകളിൽ കോവിഡ് ബാധിതരുണ്ടെന്നും കണക്കുകൾ വ്യക്തമാക്കുന്നു. ചുരുക്കത്തിൽ ലോകത്തെ 43 രാജ്യങ്ങളിൽ ലക്ഷത്തിനും മുകളിലാണ് കോവിഡ് ബാധിതരുടെ എണ്ണം.
11-Oct-2020
ന്യൂസ് മുന്ലക്കങ്ങളില്
More