കോവിഡ് മരണം 11 ലക്ഷത്തിലേക്ക്
അഡ്മിൻ
ലോകത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 11 ലക്ഷത്തിലേക്ക് കുതിക്കുന്നു. 1,090,193 പേർ ഇതുവരെ വൈറസ് ബാധയേറ്റ് മരണപ്പെട്ടു എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. 38,347,804 പേർക്ക് ഇതുവരെ വൈറസ് ബാധിച്ചപ്പോൾ, 28,840,115 പേർ രോഗമുക്തി നേടി. ജോണ്‍സ് ഹോപ്കിൻസ് സർവകലാശാലയും വേൾഡോ മീറ്ററും പുറത്തുവിട്ട കണക്കുകൾ പ്രകാരമാണിത്.
അമേരിക്ക, ഇന്ത്യ, ബ്രസീൽ, റഷ്യ, സ്പെയിൻ, കൊളംബിയ, അർജന്റീന, പെറു, മെക്സിക്കോ, ഫ്രാൻസ്, ദക്ഷിണആഫ്രിക്ക, ബ്രിട്ടൻ, ഇറാൻ, ചിലി, ഇറാക്ക് എന്നീ രാജ്യങ്ങളാണ് കോവിഡ് ബാധിതരുടെ എണ്ണത്തിൽ ആദ്യ 15ൽ ഉള്ളത്. ഇവിടങ്ങളിലെല്ലാം നാല് ലക്ഷത്തിനും മുകളിലാണ് കോവിഡ് ബാധിതരുടെ എണ്ണം വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണത്തിൽ അമേരിക്കയും ഇന്ത്യയും ബ്രസീലുമാണ്. ഈ മൂന്ന് രാജ്യങ്ങൾ മാത്രമാണ് കോവിഡ് മരണങ്ങളുടെ കാര്യത്തിൽ ലക്ഷം പിന്നിട്ടിട്ടുള്ളതും. അമേരിക്ക-220,841, ഇന്ത്യ-110,617, ബ്രസീൽ-151,063 എന്നിങ്ങനെയാണ് ഈ മൂന്ന് രാജ്യങ്ങളിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം.
14-Oct-2020
ന്യൂസ് മുന്‍ലക്കങ്ങളില്‍
More