കേന്ദ്ര കാര്‍ഷിക നിയമം; ചര്‍ച്ചയില്‍ നിന്നും കർഷക സംഘടനകൾ ഇറങ്ങിപ്പോയി
അഡ്മിൻ
കേന്ദ്രസർക്കാർ കൊണ്ടുവന്ന കാർഷിക ബില്ലിനെതിരേ സമരം നടത്തുന്ന കർഷക സംഘടനകളുമായി കേന്ദ്ര സർക്കാർ നടത്തിയ ചർച്ച പരാജയപ്പെട്ടു. ഇതിനെ തുടർന്ന് തങ്ങൾ പ്രക്ഷോഭം തുടരുമെന്ന് കർഷക സംഘടനകൾ അറിയിച്ചു.
കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമർ ഉൾപ്പെടെയുള്ളവർ യോഗത്തിൽ പങ്കെടുക്കാത്തതിൽ പ്രതിഷേധിച്ച് കർഷക സംഘടനകൾ ചർച്ചയിൽനിന്ന് ഇറങ്ങിപ്പോകുകയും ചെയ്തു. രാജ്യത്തെ 29 സംഘടനകളുമായാണ് കേന്ദ്രം ചർച്ച നടത്തിയത്. എന്നാല്‍ കൃഷിവകുപ്പ് മന്ത്രിക്ക് പകരം ചര്‍ച്ചയില്‍ പങ്കെടുത്തത് കൃഷി വകുപ്പ് സെക്രട്ടറിയായിരുന്നു.
പക്ഷെ കൃഷി മന്ത്രി നരേന്ദ്രസിങ് തോമര്‍ തന്നെ യോഗത്തില്‍ പങ്കെടുക്കണമെന്ന് ആവശ്യമുയര്‍ത്തി കര്‍ഷകര്‍ പ്രതിഷേധം ആരംഭിച്ചു. ഇതിനിടയിൽ വിവാദമായ കാർഷിക നിയമത്തിന്റെ പകർപ്പുകൾ കർഷകർ മന്ത്രാലയത്തിനകത്ത് കീറിയെറിയുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്തു.