കെ.എസ്.ആർ.ടി.സിയെ പുനഃരുദ്ധരിക്കാൻ സംസ്ഥാന സർക്കാർ
അഡ്മിൻ
ദീര്‍ഘകാലമായി നഷ്ടത്തിന്റെ കണക്കുകള്‍ മാത്രം പറയുന്ന കെ.എസ്.ആർ.ടി.സിയെ പുനഃരുദ്ധരിക്കാനൊരുങ്ങി സംസ്ഥാന സർക്കാർ. ഈ പദ്ധതിയുടെ ആദ്യഘട്ടമെന്ന നിലയിൽ 4160 കോടി രൂപ ധനസഹായം നൽകിയെന്ന് കഴിഞ്ഞ ദിവസം വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.
എല്ലാ സ്ഥിര ജീവനക്കാർക്കും പ്രതിമാസം 1500 രൂപവീതം ഇടക്കാല ആശ്വാസമായി നൽകും. എം പാനൽ ജീവനക്കാരെ പിരിച്ചുവിടില്ലെന്നും പകരമായി സ്വിഫ്റ്റ് എന്ന സബ്സിഡറി കമ്പനിയിൽ ഇവർക്ക് നിയമനം നൽകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതിനൊപ്പം 961 കോടിയുടെ പലിശ സർക്കാർ എഴുതിതള്ളുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിൽ പത്ത് വർഷം സേവനം ലഭിച്ചവരും പിഎസ്സി-എംപ്ലോയ്മെന്റ് വഴി നിയമനം ലഭിച്ചവരെയും സ്ഥിരപ്പെടുത്തും.അവസാന രണ്ടുവര്‍ഷവും 1000 കോടി രൂപ വീതം കെ.എസ്.ആര്.ടിസിക്ക് നല്‍കിയെന്നും യു.ഡി.എ.ഫിന്റെ അഞ്ചുവര്‍ഷ ഭരണകാലത്ത് കെ.എസ്.ആര്.ടിസിക്ക് ആകെ നല്കിയ ധനസഹായം 1220 കോടി രൂപ മാത്രമാണ് എന്നും മുഖ്യമന്ത്രി പറഞ്ഞു.
എന്നിട്ടുപോലും സര്‍ക്കാരിന്റെ അവഗണനയെക്കുറിച്ച് പല കോണുകളില്‍നിന്നും വിമര്‍ശനങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇതിന് ഏറ്റവും മുന്നില്‍ നില്‍ക്കുന്നത് ഇന്ത്യന്‍ റെയില്‍വെപോലും വിറ്റു കാശാക്കുന്നതിന് കൂട്ടുനിന്ന കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിയുടെ ട്രേഡ് യൂണിയനാണെന്നത് എന്നതൊരു വിരോധാഭാസമാണെന്നും പിണറായി ചോദിച്ചു.