യു.ഡി.എഫില്‍ സീറ്റ് തര്‍ക്കം;കലാപമുയര്‍ത്തി പി.ജെ ജോസഫ്

സംസ്ഥാനത്ത്തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് അടുക്കുകയും അതിലേക്കുള്ള സ്ഥാനാര്‍ത്ഥി നിര്‍ണയം പുരോഗമിക്കുകയും ചെയ്യുന്നതിനിടെ യു.ഡി.എഫില്‍ സീറ്റിനായി കലാപകൊടി ഉയര്‍ത്തി കേരള കോണ്‍ഗ്രസ് പി.ജെ ജോസഫ് വിഭാഗം രംഗത്തെത്തി. കഴിഞ്ഞ തവണ കേരള കോണ്‍ഗ്രസ് മത്സരിച്ച എല്ലാ സീറ്റും വിട്ടുകിട്ടണമെന്ന ആവശ്യത്തില്‍ പി.ജെ. ജോസഫ് ഉറച്ച നിലപാട് സ്വീകരിച്ചതാണ്‌ തര്‍ക്കത്തിന്റെ കാരണം.

ഇടത് പക്ഷത്തേക്ക് ജോസ് കെ.മാണി വിഭാഗം മുന്നണി വിട്ടുപോയതിന് പിന്നാലെ കൂടുതല്‍ സീറ്റില്‍ പാലായില്‍ നിന്നും മത്സരിക്കാമെന്ന കണക്കുകൂട്ടലിലായിരുന്നു കോണ്‍ഗ്രസ്. ഇത് തിരിച്ചറിഞ്ഞാണ്‌ കഴിഞ്ഞ തവണ മത്സരിച്ച മുഴുവന്‍ സീറ്റും വേണമെന്ന ആവശ്യം പി.ജെ.ജോസഫ് വിഭാഗം കൂടുതല്‍ ശക്തമാക്കിയത്.
അതേസമയം ജോസഫിന്റെ ആവശ്യം അംഗീകരിക്കേണ്ടതില്ല എന്ന നിലപാടിലാണ് കോണ്‍ഗ്രസ് നേതൃത്വം.

കൂടുതല്‍ വാശി പിടിച്ചാല്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ 20 ശതമാനം സീറ്റുകള്‍ അധികം നല്‍കാം, അതിലപ്പുറം നല്‍കേണ്ടതില്ല എന്നാണ്നിലവില്‍ കോണ്‍ഗ്രസിന്റെ നിലപാട്. പി.ജെ ജോസഫിനെ തണുപ്പിക്കാന്‍ കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ തിങ്കളാഴ്ച ചര്‍ച്ച നടക്കും.

02-Nov-2020