സംസ്ഥാനത്ത് സ്കൂളുകൾ ഭാഗികമായി തുറക്കുന്നത് സർക്കാരിന്റെ പരിഗണനയിൽ

കോവിഡ് വ്യാപനം മൂലമുള്ള അനിശ്ചിതത്വംഇനിയും നീളുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ സ്കൂളുകൾ ഭാഗികമായി തുറക്കുന്നതു സർക്കാരിന്റെ പരിഗണനയിൽ. നവംബര്‍ 15-നു ശേഷം സ്കൂളുകൾ തുറക്കാൻ തയ്യാറാണെന്ന് വിദ്യാഭ്യാസ വകുപ്പ് സർക്കാരിനെ അറിയിച്ചു.

ഇത്തരത്തില്‍ സ്കൂളുകള്‍ തുറന്നാല്‍ ആദ്യഘട്ടത്തിൽ 10, 12 ക്ലാസ് വിദ്യാർത്ഥികൾക്ക് മാത്രമാകും പ്രവേശനം അനുവദിക്കുക. ഇവരെ ബാച്ചുകളായി തിരിച്ച് ക്ലാസുകളിൽ സുരക്ഷിത അകലം ഉറപ്പാക്കും.സര്‍ക്കാര്‍ ആരോഗ്യ വിദഗ്ധരുമായി ചർച്ച ചെയ്ത ശേഷമാകും അന്തിമ തീരുമാനം എടുക്കുക. ഈ അധ്യാപന വര്‍ഷത്തിന്റെ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ അടുത്തെത്തുന്നതിനാൽ കുട്ടികളുടെയും രക്ഷിതാക്കളുടെയും ആശങ്ക കൂടി പരിഗണിച്ചാണ് തീരുമാനംഎടുക്കുക.

എന്നാല്‍ കോവിഡ് കേസുകൾ കൂടുതലുള്ള മേഖലകളിൽ ക്ലാസ് ഒഴിവാക്കും. സ്കൂളുകൾ തുറക്കുന്നത് സംബന്ധിച്ച് സംസ്ഥാന സർക്കാരുകൾക്ക് തീരുമാനമെടുക്കാമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചിട്ടുണ്ടെങ്കിലും യുപിയിലും പുതുച്ചേരിയിലും മാത്രമാണ്ഇപ്പോള്‍ ക്ലാസ് തുടങ്ങിയത്.അതേസമയം തമിഴ്നാട് ഈ മാസം 16 മുതൽ സ്കൂളുകൾ തുറക്കാൻ തീരുമാനിച്ചിട്ടുണ്ട്.

02-Nov-2020