സർക്കാർ സർവീസുകളിൽ മുന്നാക്ക സംവരണം നടപ്പാക്കാൻ പി.എസ്.സി തീരുമാനം

പ്രതിപക്ഷ പ്രതിഷേധങ്ങള്‍ തുടരുന്നതിനിടെ സംസ്ഥാനത്ത് സർക്കാർ സർവീസുകളിൽ മുന്നാക്ക സംവരണം നടപ്പാക്കാൻ പി. എസ്. സിയുടെ തീരുമാനം. ഉദ്യോഗാര്‍ത്ഥികള്‍ സംവരണ വിവരം നൽകാനുളള അപേക്ഷകളുടെ സമയപരിധി പി. എസ്. സി നീട്ടി.

പുതിയ തീരുമാനപ്രകാരം നാളെ അപേക്ഷ നൽകാനുളള സമയപരിധി തീരുന്ന ലിസ്റ്റുകൾക്ക് കൂടി സംവരണം നടപ്പാക്കാനാണ് നീക്കം. ഈ മാസം പതിനാല് വരെ അപേക്ഷ പുതുക്കി നൽകുംഒക്ടോബര്‍ 23നായിരുന്നു സംസ്ഥാന്‍ സര്‍ക്കാര്‍ മുന്നാക്ക സംവരണം നടപ്പാക്കി കൊണ്ടുളള ഉത്തരവ് പുറപ്പെടുവിച്ചത്.

02-Nov-2020