കള്ളപ്പണം: പി.ടി തോമസ് എം.എല്‍.എക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്

യു.ഡി.എഫിന്റെ പി.ടി തോമസ് എം.എല്‍.എക്കെതിരെ വിജിലന്‍സിന്റെ പ്രാഥമിക അന്വേഷണത്തിന് ഉത്തരവ്. ഇടപ്പള്ളി ഭൂമി വിഷയത്തിലെ വിവാദമായ കള്ളപ്പണ ഇടപാട് സംബന്ധിച്ച പരാതികളിലാണ് അന്വേഷണം നടത്തുന്നത്.

ഭൂമി ഉടപാടില്‍ പി.ടി തോമസിന്റെ സാന്നിധ്യത്തിലാണ് കള്ളപ്പണം നല്‍കിയതെന്നതാണ് ഉയര്‍ന്നിട്ടുള്ള ആരോപണം. ഈ വിഷയത്തില്‍ പി.ടി തോമസിന്റെ ഇടപാടുകള്‍ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാരിന് ലഭിച്ച പരാതികള്‍ പരിഗണിച്ചാണ് ഇപ്പോള്‍ അന്വേഷണത്തിന് ഉത്തരവിറങ്ങിയിരിക്കുന്നത്. നിയമസഭാംഗം
ആയതിനാല്‍ എം.എല്‍.എയ്‌ക്കെതിരെ പ്രാഥമിക അന്വേഷണത്തിന് സ്പീക്കറും അനുമതി നല്‍കിയിരുന്നു.

02-Nov-2020