യു.ഡി.എഫില്‍ എടുത്താലും വേണ്ട;എം.എം ഹസന് വിവരക്കേട്: പി.സി ജോർജ്

തദ്ദേശ തെരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തിയിട്ടും യു.ഡി.എഫിലേക്കില്ലെന്ന് പി. സി ജോര്‍ജ്. തദ്ദേശ തെരഞ്ഞെടുപ്പിൽ ജനപക്ഷം ഒറ്റക്ക് മത്സരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. യു.ഡി.എഫില്‍ എടുത്താലും വേണ്ട. എം. എം ഹസന് വിവരക്കേടാണെന്നും അദ്ദേഹം പറഞ്ഞു.

"കോണ്‍ഗ്രസ് മുന്നണിയില്‍ നിന്നിട്ട് ആരെങ്കിലും രക്ഷപ്പെടുമോ? ഇപ്പോള്‍തന്നെ ആറ് കഷ്ണമായി നില്‍ക്കുന്ന മുന്നണി. കാല് വാരും.ഇതുവരെ എന്നെ എടുക്കാമോ എന്ന് ഞാന്‍ ചോദിച്ചിട്ടില്ല. ഈ തെരഞ്ഞെടുപ്പില്‍ കുറഞ്ഞത് 60 സീറ്റുകളിലെങ്കിലും ജനപക്ഷം മത്സരിക്കും"- പി സി ജോര്‍ജ് പറഞ്ഞു.

അതേസമയം, തങ്ങള്‍ക്ക് യു.ഡി.എഫുമായി പ്രവര്‍ത്തിക്കാന്‍ താത്പര്യമുണ്ടെന്ന് നേരത്തെ പി. സി ജോര്‍ജ് വ്യക്തമാക്കിയിരുന്നു. പക്ഷെ കോണ്‍ഗ്രസിലെ ഒരു വിഭാഗം എതിര്‍പ്പ് ഉന്നയിച്ചതോടെ യു.ഡി.എഫ് പ്രവേശനം നടക്കില്ലെന്ന് മനസ്സിലാക്കിയ പി. സി ജോര്‍ജ് നിലപാട് മാറ്റുകയായിരുന്നു.

03-Nov-2020