അന്തര്‍സംസ്ഥാന കുടിയേറ്റ നയ സൂചിക; കേരളം ഒന്നാം സ്ഥാനത്ത്
അഡ്മിൻ
ഇന്ത്യയിൽ കുടിയേറ്റ തൊഴിലാളികള്‍ക്ക് മികച്ച അന്തരീക്ഷം ഒരുക്കുന്നതില്‍ കേരളം ഒന്നാം സ്ഥാനത്ത്. പര്രികയില്‍ ഗോവയാണ് കേരളത്തിന് തൊട്ട് പിന്നിൽ നിൽക്കുന്ന സംസ്ഥാനം. അന്തര്‍സംസ്ഥാന കുടിയേറ്റക്കാരുടെ സാഹചര്യങ്ങള്‍ പരിശോധിച്ച അന്തര്‍സംസ്ഥാന കുടിയേറ്റ നയ സൂചികയിലാണ് (ഐഎംപിഎക്‌സ് 2019) കേരളത്തിന്റെ ഈ മുന്നേറ്റം.
കുടിയേറ്റ തൊഴിലാളികള്‍ക്ക് മികച്ച പ്രവര്‍ത്തന അന്തരീക്ഷം ഒരുക്കുന്നതില്‍ കേരളത്തിനും ഗോവക്കും പിന്നിൽ രാജസ്ഥാന്‍, ആന്ധ്ര എന്നീ സംസ്ഥാനങ്ങളാണ്. ഇന്ത്യന്‍തലസ്ഥാനമായ ഡല്‍ഹിയാണ് പട്ടികയില്‍ ഏറ്റവും പിന്നില്‍100/ 37 ആണ് കുടിയേറ്റ സൗഹൃദ നയങ്ങളുടെ ദേശീയ തലത്തിലെ സ്‌കോര്‍. നിലവിലുള്ള സ്‌കീമുകള്‍ / അവകാശങ്ങള്‍ (കുടിയേറ്റ തൊഴിലാളികള്‍ക്കായുള്ള ഒരു അപകട ഇന്‍ഷുറന്‍സ് പദ്ധതി), സൗകര്യങ്ങളുടെ ലഭ്യത / അവകാശങ്ങള്‍ സംരക്ഷണം തുടങ്ങിയവ അടിസ്ഥാനമാക്കിയാണ് സ്കോറുകള്‍ നിര്‍ണയിച്ചത്.
കേരളം (57), ഗോവ (51), രാജസ്ഥാന്‍ (51) എന്നിവയാണ് സൂചികയില്‍ 50 ല്‍ കൂടുതല്‍ സ്‌കോര്‍ നേടിയ മൂന്ന് സംസ്ഥാനങ്ങള്‍. കുട്ടികളുടെ അവകാശങ്ങള്‍, വിദ്യാഭ്യാസം, ആരോഗ്യം, ശുചിത്വം എന്നീ എട്ട് സൂചകങ്ങളില്‍ മൂന്നെണ്ണത്തിലും കേരളം മുന്നിട്ട് നില്‍ക്കുന്നു. കേരളത്തില്‍ പൊതു നയരൂപീകരണത്തില്‍ കുടിയേറ്റക്കാരെ ഉള്‍പ്പെടുത്തുക മാത്രമല്ല, കുടിയേറ്റ സമൂഹങ്ങള്‍ക്ക് ഉണ്ടായിരിക്കാവുന്ന പ്രത്യേക ആവശ്യങ്ങളെയും സംസ്ഥാനം പരിഗണിക്കുന്നതായും ഐഎംപിഎക്‌സ് വിലയിരുത്തുന്നു.