രാജ്യം കടന്നുപോകുന്നത് സാമ്പത്തിക മാന്ദ്യത്തിലൂടെ എന്ന വസ്തുത അംഗീകരിക്കാതെ കേന്ദ്രസർക്കാർ

ഇന്ത്യയില്‍ സാമ്പത്തിക മാന്ദ്യം ഉണ്ടെന്ന വസ്തുത അംഗീകരിക്കാതെ മുന്നോട്ട് പോകാൻ കേന്ദ്രസർക്കാർ . രണ്ട്
അവസാന പാദത്തിലെയും ജി.ഡി.പി ഇടിഞ്ഞെന്നാണ് കേന്ദ്രസർക്കാർ നിലപാട്. ഈ കേന്ദ്രസർക്കാർ ശ്രമം സാധാരണ ജനങ്ങൾക്ക് അടക്കം വലിയ തിരിച്ചടിയാകും സമ്മാനിക്കുക. കാരണം, മാന്ദ്യകാലത്ത് ലഭിക്കേണ്ട ആനുകൂല്യങ്ങൾ ലഭിക്കാത്ത സാഹചര്യമാകും ഇതുമൂലം വരിക.കഴിഞ്ഞ ജൂലൈ -സെപ്റ്റംബർ കാലയളവിൽ മൊത്തം ആഭ്യന്തരോത്പാദനം 8.6 ശതമാനം ചുരുങ്ങി.

അതിന് മുന്‍പ് ഏപ്രിൽ- ജൂൺ പാദത്തിൽ 24 ശതമാനം ഇടിഞ്ഞു. ഇത്തരത്തില്‍ തുടർച്ചയായി രണ്ട് പാദത്തിൽ ജി.ഡി.പിയിൽ ഇടിവുണ്ടാകുമ്പോൾ മാന്ദ്യം ഔദ്യോഗികമായി രാജ്യം പ്രഖ്യാപിക്കണം. എന്നാല്‍ ഇവിടെ ഇതിന് മുതിരാതെ മുന്നോട്ടു പോകാനാണ് കേന്ദ്ര തീരുമാനം. ഒക്ടോബർ- ഡിസംബർ പാദത്തിലെ കണക്കുകൾ കൂടി വിലയിരുത്തിയ ശേഷമേ മാന്ദ്യം ഉണ്ടെങ്കിൽ ഔദ്യോഗികമായി പ്രഖ്യാപിക്കൂ എന്ന് ധനമന്ത്രാലയം പറയുന്നു.

എന്നാല്‍ ഇപ്പോഴത്തെ സാഹചര്യം അനുസരിച്ച് ഒക്ടോബർ-ഡിസംബർ പാദത്തിലെ ജി.ഡി.പി ജൂലൈ-സെപ്റ്റംബർ പാദത്തിനേക്കാൾ മേലെ ആയിരിക്കും. അതുകൊണ്ടുതന്നെ മാന്ദ്യം നിഷേധിക്കാനാകും കേന്ദ്ര സർക്കാര്‍ ശ്രമിക്കുക എന്നത് വ്യക്തമാണ്. രാജ്യത്തിന്റെ സമ്പദ്ഘടന മാന്ദ്യത്തിലാണെന്ന് റിസർവ് ബാങ്ക് ഡെപ്യൂട്ടി ഗവർണർ മൈക്കൽ പത്രയുടെ നേതൃത്വത്തിലുള്ള സമിതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. ഈ റിപ്പോർട്ട് ഔദ്യോഗികമല്ല എന്നാണ് കേന്ദ്രസർക്കാർ വിശദീകരണം.

13-Nov-2020