വിവാദ സ്ഥലം വാങ്ങിയത്ഷാജിയും മുനീറും ചേർന്ന്

അനധികൃത നിര്‍മ്മാണത്തിന്റെ പേരില്‍ വിവാദമായ വേങ്ങേരിയിലെ വീട് ഇരിക്കുന്ന സ്ഥലം വാങ്ങിയത്ഷാജിയും മുനീറും ചേർന്ന്. മാത്രമല്ല, ഈ സ്ഥലം രജിസ്റ്റർ ചെയ്തത് ഷാജിയുടെയും മുനീറിന്‍റെയും ഭാര്യമാരുടെ പേരിലാണ് എന്ന വിവരവും പുറത്തുവന്നു.

കഴിഞ്ഞ യു.ഡി.എഫ് മന്ത്രിസഭയില്‍ എം.കെ മുനീര്‍ മന്ത്രിയായിരിക്കെയാണ് സര്‍ക്കാറിനെയും പൊതു ഖജനാവിനെയും വെട്ടിച്ചുകൊണ്ട് ഇരുവരും ചേര്‍ന്ന് ഈ ഭൂമി ഇടപാട് നടത്തിയത്. ഇവര്‍ ഈ ഭൂമി വാങ്ങിയത് പാറോപ്പടി പള്ളി ഇടവകയിൽ നിന്നാണ്.

1 കോടി രണ്ടര ലക്ഷം നല്‍കിയായിരുന്നു 92 സെന്‍റ് സ്ഥലം വാങ്ങിയത് . പക്ഷെ 37 ലക്ഷം രൂപമാത്രമാണ് ഭൂമിയുടെ വിലയായി രേഖയില്‍ കാണിച്ചിരിക്കുന്നത്. അതുവഴി രജിസ്ട്രേഷൻ ഫീസിനത്തിലും സ്റ്റാമ്പ് ഡ്യൂട്ടി ഇനത്തിലും ലക്ഷങ്ങളാണ് കെ.എം ഷാജിയും എം.കെ മുനീറും വെട്ടിച്ചത്.

13-Nov-2020