ഇടത് സർക്കാരിനെതിരായ കേന്ദ്ര ഏജൻസികളുടെ നീക്കം ആസൂത്രിതം: എം. എ ബേബി

കിഫ്ബിയിയുമായി ബന്ധപ്പെട്ട സി.എ.ജി റിപ്പോർട്ട് സംബന്ധിച്ച് കേന്ദ്ര അന്വേഷണ ഏജൻസികൾക്കെതിരെ സി.പി.ഐ.എം നേതാവ് എം. എ ബേബി. ഇടത് സർക്കാരിനെതിരായ കേന്ദ്ര ഏജൻസികളുടെ നീക്കം ആസൂത്രിതമാണെന്ന് അദ്ദേഹം ആരോപിച്ചു.

കേരളത്തില്‍ ഇടത് മുന്നണിയുടെ തുടർഭരണം ഉണ്ടാകുമോ എന്ന അങ്കലാപ്പിൽ തയാറാക്കിയ പദ്ധതിയാണ് ഇത്. സി.എ.ജി റിപ്പോർട്ട് ആണ് കേരളത്തിന്റെ അവകാശം ലംഘിക്കുന്നതെന്നും എം. എ ബേബി കൂട്ടിച്ചേര്‍ത്തു. കേരളം നിക്ഷേപം സ്വീകരിക്കുന്നത് മാത്രം സി.എ.ജി അംഗീകരിക്കുന്നില്ല.

സംസ്ഥാനം അഭിമുഖീകരിച്ച വെള്ളപ്പൊക്ക സമയത്തും കേരളത്തിനുള്ള സഹായം എതിർത്തു. ആർഎസ്എസ് പുലര്‍ത്തുന്ന താല്പര്യങ്ങൾക്ക് വേണ്ടി സി.എ.ജി അധഃപതിക്കുന്നു എന്നും എം. എ ബേബി പറഞ്ഞു.

17-Nov-2020